Thursday, January 24, 2019 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 11 Sep 2016 09.08 PM

മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രം 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍'

uploads/news/2016/09/31890/mohanlal.jpg

സൂപ്പര്‍ഹിറ്റ് ചിത്രമായ 'വെള്ളിമൂങ്ങ'യ്ക്ക് ശേഷം ജിബു ജേക്കബും മോഹന്‍ലാലും ഒന്നിക്കുന്നു. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തിന് 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്നാണ് പേരിട്ടിരിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പഞ്ചായത്ത് സെക്രട്ടറിയായ 'ഉലഹന്നാന്‍' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നുവെന്നും ഒക്‌ടോബര്‍ രണ്ടിന് കേരളത്തിലെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്ന് ജിബു ജേക്കബ് പറഞ്ഞു. പിന്നിട് കേരളത്തിന് പുറത്ത് ഒരു പാട്ടിന്റെ ചിത്രീകരണം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ദൃശ്യ'ത്തിന് ശേഷം മീന മോഹന്‍ലാലിന്റെ നായികയായെത്തുന്ന ചിത്രമെന്നതും മുന്തിരിവള്ളിയുടെ പ്രത്യേകതയാണ്. ചെറുകഥാകൃത്ത് വി.ജെ ജെയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന ചെറുകഥയെ ആധാരമാക്കി ഒരുക്കുന്ന സിനിമയ്ക്ക് എം. സിന്ധുരാജാണ് തിരക്കഥ എഴുതുന്നത്.

അനൂപ് മേനോന്‍, കലാഭവന്‍ ഷാമജാണ്‍, അലന്‍സിയര്‍, ലിഷോയ്, രാഹുല്‍ മാധവ്, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഷറഫൂദ്ദീന്‍, ശൃന്ദ, മാസ്റ്റര്‍ സനൂപ് സന്തോഷ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. റഫീക്ക് അഹമ്മദ്, മധു വാസുദേവന്‍, ഡി.ബി അജിത്ത്കുമാര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രനും ബിജിബാലുമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Ads by Google
Sunday 11 Sep 2016 09.08 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW