Tuesday, July 02, 2019 Last Updated 8 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 12.50 PM

24 മണിക്കൂര്‍ മഴയില്‍ മുംബൈ നേരിട്ടത് 10 വര്‍ഷത്തെ ഏറ്റവും വലിയ മാരി ; കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ് ; നഗരത്തില്‍ റെഡ് അലേര്‍ട്ട്

uploads/news/2019/07/318898/mumbai-flood.jpg

മുംബൈ: തോരാതെ പെയ്ത് മുംബൈ നഗരത്തില്‍ വലിയ ജലപ്രളയം സൃഷ്ടിച്ചിരിക്കുന്ന മഴ പത്തു വര്‍ഷത്തിനിടയില്‍ ഒറ്റ ദിവസം പെയ്തതിലെ ഏറ്റവും വലിയ മഴ. കൂടുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യം ഇല്ലെങ്കില്‍ വീടിനുള്ളില്‍ തന്നെ കഴിയാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

മുംബൈയിലും പരിസരങ്ങളിലും ഇതുവരെ പെയ്ത മഴയില്‍ 16 പേര്‍ മരിച്ചതായിട്ടാണ് ഔദ്യോഗിക കണക്ക്. വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനിലുമെല്ലാം വെള്ളം കയറിയതിനാല്‍ ഗതാഗത സംവിധാനങ്ങള്‍ താറുമാറായിട്ടുണ്ട്. 24 മണിക്കൂര്‍ സമയത്തില്‍ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് നഗരം കണ്ടത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ജനങ്ങളെ രക്ഷിക്കാന്‍ ഇന്ത്യന്‍ നാവിക സേനയുടെ അനേകം ടീമുകളെയാണ് നിയോഗിച്ചിട്ടുള്ളത്.

ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദീര്‍ഘദൂര ട്രെയിനുകളില്‍ പലതും ക്യാന്‍സല്‍ ചെയ്തു. 52 വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്തപ്പോള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് 54 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. രാത്രിയില്‍ ഇറങ്ങുന്നതിനിടയില്‍ സ്‌പൈസ് ജറ്റ് തെന്നിമാറിയതിനെ തുടര്‍ന്ന് പ്രധാന റണ്‍വേ അടച്ചു. അഹമ്മദാബാദ്, ഗോവ, ബംഗലുരു വഴിയാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. കനത്തമഴയും വെള്ളപ്പൊക്കവും മൂലം മഹാരാഷ്ട്രയില്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകളും കോളേജുകളും സര്‍ക്കാര്‍ ഓഫീസുകളും എല്ലാം അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ വീട്ടിലിരുന്നു ജോലി ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ വരെ 13 പേരാണ് മരണമടഞ്ഞത്. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ഒരു 10 വയസ്സുകാരനെ രക്ഷപ്പെടുത്തി. താനെയിലെ കല്യാണില്‍ ഒരു സ്‌കൂളിന്റെ മതിലിടിഞ്ഞു വീടിന് മുകളിലേക്ക് വീണ് മൂന്ന് വയസ്സുള്ള ഒരു ആണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരണമടഞ്ഞത്. മലഡില്‍ ചുമരിടിഞ്ഞ് വീണ് മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ചുലക്ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW