Tuesday, July 02, 2019 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 12.48 PM

ശാരീരികമായ വിഷമങ്ങള്‍ കാരണം സീരിയലുകളില്‍ നിന്നും താല്‍ക്കാലത്തേക്ക് വിട പറയുന്നുവെന്ന് അമ്പിളി ദേവി

stop acting

സീരിയലുകളില്‍ നിന്നും തല്‍ക്കാലത്തേക്ക് വിട്ടു നില്‍ക്കുകയാണെന്ന് നടി അമ്പിളി ദേവി. ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണമാണിതെന്ന് അമ്പിളി വ്യക്തമാക്കി. മൂന്നരമാസം ഗര്‍ഭിണിയാണ് അമ്പിളി ദേവി. നടകള്‍ കയറാനോ, യാത്ര ചെയ്യാനോ സാധിക്കാത്ത അവസ്ഥ. ഈ സാഹചര്യത്തില്‍ ഒരു സീരിയലില്‍ നിന്നും മാറിനില്‍ക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്. എന്നാലും ഇപ്പോഴത്തെ അവസ്ഥയില്‍ മാറിനില്‍ക്കാതെ പറ്റില്ലെന്ന് അമ്പിളി ദേവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

സ്ത്രീപദം എന്ന സീരിയലിലാണ് അമ്പിളിദേവി അഭിനയിക്കുന്നത്. തനിക്കും പകരം പ്രീതി എന്ന കഥാപാത്രത്തെ അഭിനയിക്കുന്ന താരത്തെയും സ്വീകരിക്കണമെന്നും അമ്പിളിദേവി പറഞ്ഞു. സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍മാതാവിനുമെല്ലാം അമ്പിളി നന്ദി അറിയിച്ചിട്ടുമുണ്ട്. ഇനുവരി 25 നായിരുന്നു അമ്പിളിദേവിയുടെയും നടന്‍ ആദിത്യന്റെയും വിവാഹം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW