Tuesday, July 02, 2019 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 11.50 AM

'ഈ ചിത്രത്തില്‍ മൂന്നു പേരുണ്ട്'; സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

uploads/news/2019/07/318887/vineeth-sreenivasan..jpg

ബഹുമുഖ പ്രതിഭയെന്ന നിലയ്ക്ക് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ് വിനീത് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ വിവാഹവും കുട്ടി പിറന്നതും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ മറ്റൊരു സന്തോഷവാര്‍ത്തയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു പോസ്റ്റുമായാണ് ഇവര്‍ സന്തോഷ വാര്‍ത്ത വന്നിരിക്കുന്നത്. ' എന്റെ മകന് ഇന്ന് രണ്ട് വയസാവുകയാണ്. അവന്റ് അമ്മ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പുതിയൊരു കുഞ്ഞിന് കൂടി ജന്മം നല്‍കും അതുകൊണ്ട് തന്നെ ഈ ചിത്രത്തില്‍ മൂന്നു പേരുണ്ട്.' കടലിന് അഭിമുഖമായി ഭാര്യ ദിവ്യയും മകന്‍ വിഹാനും നില്‍ക്കുന്ന ചിത്രം പങ്കുവച്ച് വിനീത് കുറിച്ചു.

സംഭവം പുറത്തുവന്നതോടെ താരത്തെ അഭിനന്ദിച്ച് നിരവധി പ്രമുഖരാണ് രംഗത്തുവന്നിരിക്കുന്നത്. നവ്യാ നായര്‍, ഗായിക ജ്യോത്സന, ആര്‍.ജെ. മാത്തുക്കുട്ടി എന്നിവരും അഭിനന്ദനങ്ങള്‍ വരികയാണ് പോസ്റ്റിന് കീഴെ.

ദീര്‍ഖനാളത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18നായിരുന്നു വിനീത് ദിവ്യയെ വിവാഹം ചെയ്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW