Tuesday, July 02, 2019 Last Updated 11 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 11.06 AM

നഷ്ടത്തില്‍ ഓഹരി വിപണി; 151 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ്

stock market

മുംബൈ: കഴിഞ്ഞദിവസത്തെ നേട്ടം പിടിച്ചുനിര്‍ത്താനാകാതെ ഓഹരിവിപണി. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 151 പോയന്റ് നഷ്ടത്തില്‍ 39,544ലും നിഫ്റ്റി 38 പോയന്റ് നഷ്ടത്തില്‍ 11,827ലും വ്യാപാരം നടത്തുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 352 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 220 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

അദാനി ഗ്രീന്‍ എനര്‍ജി, മന്‍പസന്ത് ബീവറേജസ്, ഗുജറാത്ത് നര്‍മ്മദാ വാലി ഫെര്‍ട്ടിലൈസേഴ്‌സ് കെമിക്കല്‍സ് ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്, അലംബിക് ഫാര്‍മസ്യൂട്ടിക്കല്‍സ് അടക്കമുള്ള കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും

ഗോഡറേജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്, യെസ് ബാങ്ക് ലിമിറ്റഡ്, കോക്‌സ് ആന്റ് കിങ്‌സ് ലിമിറ്റഡ്, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, സൂസിയോണ്‍ എനര്‍ജി ലിമിറ്റഡ് എന്നീ കമ്പനികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW