Tuesday, July 02, 2019 Last Updated 30 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.09 AM

കെ.സി. കുരുവിളയെക്കുറിച്ച്‌ സിനിമ; നായകന്‍ ഇമ്രാന്‍ ഹാഷ്‌മി

uploads/news/2019/07/318780/0.jpg

ന്യൂഡല്‍ഹി: 1971ലെ ഇന്ത്യ-പാക്‌ യുദ്ധവീരനും റിട്ട. എയര്‍ കമഡോറുമായ കെ.സി. കുരുവിളയെക്കുറിച്ചു സിനിമ വരുന്നു.
വായുസേന എന്നുപേരിട്ട സിനിമയില്‍ ബോളിവുഡിലെ റൊമാന്റിക്‌ ഹീറോ ഇമ്രാന്‍ ഹാഷ്‌മിയാണു കുരുവിളയായി വേഷമിടുന്നത്‌.
വിജയ്‌ രത്നാകര്‍ ഗുട്ടെ സംവിധാനം ചെയ്യുന്ന സിനിമ 1971ലെ ഇന്ത്യ-പാകിസ്‌താന്‍ യുദ്ധം മുതല്‍ 1999ലെ കാര്‍ഗില്‍ യുദ്ധം വരെയുള്ള കാലമാണു പകര്‍ത്തുന്നത്‌.
1971ലെ യുദ്ധത്തില്‍ പശ്‌ചിമ മേഖലാ ഫൈറ്റര്‍ ബോംബര്‍ സ്‌ക്വാഡ്രണ്‍ അംഗമായിരുന്നു കറിയാടില്‍ ചെറിയാന്‍ കുരുവിള എന്ന കെ.സി. കുരുവിള. 1971 ഡിസംബറില്‍ ചാന്ദര്‍ എയര്‍ഫീല്‍ഡിയും ചിസ്‌ത്യന്‍ മാണ്ഡിയിലും കെ.സി. കുരുവിള നടത്തിയ വ്യോമാക്രമണങ്ങള്‍ പാകിസ്‌താന്‌ കനത്ത നാശമാണു വിതച്ചത്‌.
1972 ഡിസംബറില്‍ കുരുവിളയുടെ വിമാനം പാകിസ്‌താന്‍ വെടിവെച്ചിട്ടെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. 1973ല്‍ കെ.സി. കുരുവിളയ്‌ക്ക്‌ വീര്‍ ചക്ര നല്‍കി ആദരിച്ചു.

Ads by Google
Tuesday 02 Jul 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW