Tuesday, July 02, 2019 Last Updated 31 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.08 AM

കര്‍ണാടക സഖ്യം തകര്‍ന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌-ജെ.ഡി(എസ്‌) സഖ്യം തകര്‍ന്നാല്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ തയാറാണെന്നു ബി.ജെ.പി. പാര്‍ട്ടി സംസ്‌ഥാന പ്രസിഡന്റ്‌ ബി.എസ്‌. യെദിയൂരപ്പയാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഈ മാസം 12നു നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ്‌ പ്രതിസന്ധി മുതലാക്കാനുള്ള പ്രതിപക്ഷനീക്കം.
കോണ്‍ഗ്രസ്‌ വിമതനും ബെല്ലാരി ജില്ലയിലെ വിജയാനഗര്‍ എം.എല്‍.എയുമായ ആനന്ദ്‌ സിങ്‌ ഇന്നലെ ഗവര്‍ണറെ കണ്ടാണു രാജിക്കത്ത്‌ െകെമാറിയത്‌. പിന്നാലെ വിമത നീക്കത്തിന്‌ ചുക്കാന്‍ പിടിച്ച രമേഷ്‌ ജാര്‍ക്കിഹോളിയും എം.എല്‍.എ. സ്‌ഥാനം രാജിവച്ചു.
അഞ്ച്‌ എം.എല്‍.എമാര്‍ കൂടി രാജിക്കൊരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ്‌ ബി.ജെ.പിക്കു പ്രതീക്ഷ പകരുന്നത്‌.
കഴിഞ്ഞ ഡിസംബറില്‍ ബി.ജെ.പിയില്‍ ചേരാന്‍ നീക്കം നടത്തിയ നേതാവാണു ആനന്ദ്‌ സിങ്‌. മുംെബെയില്‍ അജ്‌ഞാത വാസത്തിനുശേഷം മന്ത്രി ഡി.കെ. ശിവകുമാര്‍ ഇടപെട്ടാണ്‌ അദ്ദേഹത്തെ മടക്കിക്കൊണ്ടുവന്നത്‌. പിന്നീട്‌ ജനുവരിയില്‍ റിസോര്‍ട്ട്‌ വാസത്തിനിടെ ആനന്ദ്‌ സിങ്ങും സഹഎം.എല്‍.എ. ജെ.എന്‍. ഗണേഷും ഏറ്റുമുട്ടിയത്‌ വിവാദമായിരുന്നു.
ഗണേഷിന്റെ മര്‍ദനമേറ്റ്‌ ആനന്ദ്‌ സിങ്‌ ആശുപത്രിയിലുമായി. പാര്‍ട്ടിയിലെ വിമതനീക്കങ്ങള്‍ക്കു നേതൃത്വം നല്‍കിയ നേതാവാണു രമേഷ്‌ ജാര്‍ക്കിഹോളി. അദ്ദേഹത്തിനൊപ്പം അഞ്ച്‌ എം.എല്‍.എമാരുണ്ടെന്നാണ്‌ അവകാശവാദം. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ 81 സീറ്റാണു ലഭിച്ചത്‌. ഇതു വരെ മൂന്ന്‌ എം.എല്‍.എമാരാണു പാര്‍ട്ടി വിട്ടത്‌. കോണ്‍ഗ്രസില്‍നിന്നു രാജിവച്ച ഉമേഷ്‌ യാദവ്‌ ബി.ജെ.പിയില്‍ ചേര്‍ന്നു ലോക്‌സഭാംഗവുമായി. ജനതാദള്‍(37), ബി.എസ്‌.പി(1), സ്വതന്ത്രന്‍(1) എന്നിവരുടെ പിന്തുണയോടെയാണു സര്‍ക്കാര്‍ നിലനില്‍ക്കുന്നത്‌. ബി.ജെ.പിക്ക്‌ 104 എം.എല്‍.എമാരുണ്ട്‌. 225 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന്‌ 113 സീറ്റാണു വേണ്ടത്‌.

Ads by Google
Tuesday 02 Jul 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW