Tuesday, July 02, 2019 Last Updated 31 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.08 AM

ജമ്മു കശ്‌മീരില്‍ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 35 മരണം

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ കിഷ്‌ത്വറില്‍ മിനി ബസ്‌ കൊക്കയിലേക്കു മറിഞ്ഞ്‌ 35 മരണം. 20 പേര്‍ക്ക്‌ പരുക്കേറ്റു.
കെഷ്വാനില്‍നിന്ന്‌ കിഷ്‌ത്വാറിലേക്ക്‌ പോകുന്നതിനിടെ ഇന്നലെ രാവിലെ 7.50 നു മിനി ബസ്‌ കൊക്കയിലേക്ക്‌ മറിയുകയായിരുന്നു. ജമ്മുവില്‍നിന്ന്‌ 230 കിലോമീറ്റര്‍ അകലെയാണ്‌ അപകടമുണ്ടായത്‌. അനുവദിച്ചതിലും കൂടുതല്‍ ആളുകളുമായി അമിത വേഗത്തിലാണു ബസ്‌ സഞ്ചരിച്ചതെന്നാണു റിപ്പോര്‍ട്ട്‌. മരിച്ചവരുടെ ആശ്രിതര്‍ക്കു ജമ്മു- കശ്‌മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്‌ അഞ്ച്‌ ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

Ads by Google
Tuesday 02 Jul 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW