Tuesday, July 02, 2019 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.08 AM

മഹാരാഷ്‌ട്രയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി; പത്തു ട്രെയിനുകള്‍ റദ്ദാക്കി

മുംബൈ: മഹാരാഷ്‌ട്രയില്‍ ഗുഡ്‌സ്‌ ട്രെയിന്‍ പാളംതെറ്റിയതിനെത്തുടര്‍ന്ന്‌ പത്തു ട്രെയിനുകള്‍ റദ്ദാക്കി. നാലു ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. സെന്‍ട്രല്‍ റെയില്‍വേയ്‌ക്കു കീഴിലുള്ള ജാംബ്രങ്ങിനും താകുര്‍വാരിക്കുമിടയിലാണു ഗുഡ്‌സ്‌ ട്രെയിന്‍ പാളംതെറ്റിയത്‌.
മുംബൈയ്‌ക്കും പുനെയ്‌ക്കുമിടയിലുള്ള ട്രെയിന്‍ ഗതാഗതമാണ്‌ അപകടത്തെത്തുടര്‍ന്ന്‌ താറുമാറായത്‌. യാത്രാ ക്ലേശം പരിഹരിക്കാന്‍ ഈ റൂട്ടില്‍ കൂടുതല്‍ സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വീസ്‌ നടത്താന്‍ ധാരണയായിട്ടുണ്ട്‌. മുംബൈ-പുനെ ഇന്ദ്രായണി എക്‌സ്‌പ്രസ്‌, മുംബൈ-പുനെ ഡെക്കാണ്‍ എക്‌സ്‌പ്രസ്‌, മുംബൈ-പുനെ ഇന്റര്‍സിറ്റി, പുനെ-ഭുസാവല്‍ എക്‌സ്‌പ്രസ്‌, പുനെ-പന്‍വേല്‍ പാസഞ്ചര്‍, പല്‍വേല്‍-പുനെ പാസഞ്ചര്‍ പുനെ-മുംബൈ ഡെക്കാണ്‍ ക്വീന്‍ എക്‌സ്‌പ്രസ്‌, പുനെ-മുംബൈ പ്രഗതി എക്‌സ്‌പ്രസ്‌ എന്നിവയാണു റദ്ദാക്കിയത്‌.

Ads by Google
Tuesday 02 Jul 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW