Tuesday, July 02, 2019 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.08 AM

തമിഴ്‌ നാട്‌ രാജ്യസഭാ തെരഞ്ഞെടുപ്പ്‌ മന്‍മോഹനെ ഡി.എം.കെ. തള്ളി; ഇനി പ്രതീക്ഷ രാജസ്‌ഥാനില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനു സീറ്റില്ല. അസമില്‍നിന്നാണ്‌ അദ്ദേഹം രാജ്യസഭയിലെത്തിയിരുന്നത്‌.
അവിടെ കോണ്‍ഗ്രസിനു വേണ്ടത്ര എം.എല്‍.എമാരില്ലാത്തതിനാല്‍ വീണ്ടും മത്സരിക്കാനായില്ല. തുടര്‍ന്നാണു തമിഴ്‌നാട്ടില്‍നിന്ന്‌ അദ്ദേഹത്തെ രാജ്യസഭയിലെത്തിക്കാനുള്ള കോണ്‍ഗ്രസ്‌ നീക്കം.
എന്നാല്‍, പ്രതിപക്ഷത്തിനു ലഭിക്കാവുന്ന മൂന്ന്‌ സീറ്റുകളിലൊന്ന്‌ എം.ഡി.എം.കെ. നേതാവ്‌ വൈകോയ്‌ക്കു നല്‍കുകയായിരുന്നു. തൊഴിലാളി നേതാവ്‌ എം. ഷണ്‍മുഖം, അഡ്വ. ബി. വില്‍സണ്‍ എന്നിവര്‍ ഡി.എം.കെ. സ്‌ഥാനാര്‍ഥികളാകും. ആറ്‌ സീറ്റുകളിലേക്കാണു തമിഴ്‌നാട്ടില്‍ മത്സരം.
എം. കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ നടത്താന്‍ അണ്ണാ ഡി.എം.കെ. സര്‍ക്കാര്‍ അനുമതി നിഷേധിച്ചപ്പോള്‍ മദ്രാസ്‌ ഹൈക്കോടതിയില്‍നിന്നു ഡി.എം.കെയ്‌ക്ക്‌ അനുകൂലമായി വിധി സമ്പാദിച്ചത്‌ അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ ബി. വില്‍സണ്‍ ആയിരുന്നു.
ഡി.എം.കെയുടെ തൊഴിലാളി വിഭാഗമായ ലേബര്‍ പ്രോഗ്രസീവ്‌ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയാണു ഷണ്‍മുഖം. ഈ മാസം 18 നാണു തെരഞ്ഞെടുപ്പ്‌. ഡോ. മന്‍മോഹന്‍ സിങ്ങിനെ രാജസ്‌ഥാനില്‍നിന്നു രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്‌.

Ads by Google
Tuesday 02 Jul 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW