Tuesday, July 02, 2019 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.05 AM

പാകിസ്‌താന്‍ മുന്‍ പ്രസിഡന്റ്‌ സര്‍ദാരി അറസ്‌റ്റില്‍

uploads/news/2019/07/318763/3.jpg

ഇസ്ലാമാബാദ്‌: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പാകിസ്‌താന്‍ മുന്‍ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി അറസ്‌റ്റില്‍. ജയിലിലെത്തിയാണു നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ഉദ്യോഗസ്‌ഥര്‍ അദ്ദേഹത്തിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. നേരത്തെയുള്ള അഴിമതിക്കേസില്‍ അദ്ദേഹം ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ്‌.
വ്യാജ ബാങ്ക്‌ അക്കൗണ്ട്‌ വഴി 15 കോടി രൂപ സ്വന്തമാക്കിയെന്നാണു പുതിയ കേസ്‌. ഭാര്യയും മുന്‍ പ്രധാനമന്ത്രിയുമായ ബേനസീര്‍ ഭൂട്ടോയെ ഭീകരര്‍ വധിച്ചതിനെ തുടര്‍ന്നാണു സര്‍ദാരി പാക്‌ രാഷ്‌ട്രീയത്തില്‍ സജീവമായത്‌. സര്‍ദാരിയുടെ എതിരാളിയും പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രിയുമായ നവാസ്‌ ഷെരീഫും ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ്‌.

Ads by Google
Tuesday 02 Jul 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW