Monday, July 01, 2019 Last Updated 5 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 04.44 PM

ആപത്തകലാന്‍ ആദിത്യജപം

uploads/news/2019/07/318724/joythi010719a.jpg

നവഗ്രഹങ്ങളില്‍ പ്രഥമസ്ഥാനം ആദിത്യ ഭഗവാനാണ് (സൂര്യന്‍). ആദിത്യനെ പ്രീതിപ്പെടുത്തുന്നതുകൊണ്ട് മറ്റ് ഗ്രഹങ്ങളുടെ ദോഷം ഇല്ലാതാക്കാന്‍ സാധിക്കും. പണ്ടുകാലങ്ങളില്‍ നമ്മുടെ ചില നാട്ടില്‍പുറങ്ങളില്‍ മാസത്തിലെ ഏതെങ്കിലുമൊരു ഞായറാഴ്ച ദിവസം സ്വന്തം ഭവനങ്ങളുടെ മുറ്റത്ത് പൊങ്കാലയിട്ട് സമര്‍പ്പിച്ചുകൊണ്ട് കുടുംബത്തില്‍ വിളയാടുന്ന ദുരിതങ്ങള്‍ തീര്‍ത്തുതരാനും രോഗങ്ങളില്‍നിന്നും മുക്തി നല്‍കാനുമൊക്കെ സൂര്യനെ പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇന്ന് ആ ആചാരം മാറിക്കൊണ്ടിരിക്കുകയാണ്.

ഇന്ന് പൊങ്കാല സമര്‍പ്പണമെന്നത് ക്ഷേത്രത്തിന്റെ മുറ്റത്തേക്കായി. വര്‍ഷത്തിലെ പന്ത്രണ്ട് മാസം ആദിത്യ ഭഗവാന് പൊങ്കാലയിട്ട് നിവേദിച്ചാല്‍ കുടുംബങ്ങളില്‍ വന്ന് ചേരുന്ന എല്ലാ ദോഷങ്ങളും അകലുമെന്ന് പണ്ട് ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നു. നേരേ നോക്കിനിന്ന് സ്വന്തം സങ്കടം ഏതൊരാള്‍ക്കും ആദിത്യ ഭഗവാനോട് പറയാന്‍ സാധിക്കും.

പ്രപഞ്ചത്തിലെ സകല ചരാചരങ്ങള്‍ക്കും പ്രകാശം ചൊരിയുന്നത് കൂടാതെ എല്ലാ ഗ്രഹങ്ങളിലും പ്രകാശം പരത്തുന്നതും ആദിത്യ ഭഗവാനാണ്. ആദിത്യന്റെ ഗതിഭേദമനുസരിച്ചാണ് ഉത്തരായനമെന്നും, ദക്ഷിണായനമെന്നും, വിഷുവത് എന്നും മൂന്ന് കാലങ്ങളുണ്ടാകുന്നത്.

ആദിത്യ ഭഗവാനൊരു ചക്രമുണ്ട്. അതിനെ ഒരു വര്‍ഷമെന്നും അതില്‍ നിലകൊള്ളുന്ന പന്ത്രണ്ട് കാലുകളെ മാസങ്ങളെന്നും, ആറ് അരപ്പട്ടകളുള്ളവയെ ഋതുക്കളെന്നും പറയപ്പെടുന്നു. അതിനാല്‍ ആദിത്യനാല്‍ തീരാത്ത ഗ്രഹദോഷങ്ങളില്ല.

അകമഴിഞ്ഞ ഭക്തിയാല്‍ സൂര്യദേവന് പൊങ്കാലയിടാന്‍ സാധിക്കാത്തവര്‍ ആദിത്യ മന്ത്ര ജപത്താല്‍ ഭഗവാന്റെ പ്രീതി നേടിയെടുക്കാനും അറിഞ്ഞോ, അറിയാതെയോ ചെയ്ത പാപങ്ങളും നിലനില്‍ക്കുന്ന ദോഷങ്ങളും മാറ്റിയെടുക്കാനും സാധിക്കും.

അതിനുവേണ്ടി ഞായറാഴ്ച ദിനങ്ങളില്‍ മാത്രം കാലത്തോ, അല്ലാത്ത ദിനങ്ങളില്‍ നിത്യമോ ജപിക്കുക. ജപിക്കേണ്ടത് 108 തവണയാണ്. കാലത്ത് മാത്രമേ ജപിക്കാന്‍ പാടുള്ളൂ. എത്ര നാളുകള്‍ തുടരാന്‍ സാധിക്കുന്നോ അത്രയും ഗുണങ്ങള്‍ ലഭ്യമാകും. ആദിത്യനെ നോക്കിനിന്നോ, ആദിത്യപ്രതിഷ്ഠയുള്ള ക്ഷേത്ത്രില്‍നിന്നോ ജപിക്കാന്‍ സാധിച്ചാല്‍ വളരെ ഉത്തമമാണ്.

മന്ത്രം:.....

അസ്മിക്ക് മണ്ഡലേ അധിദേവതാ
പ്രത്യധി ദേവതാ സഹിതം
ആദിത്യ ഗ്രഹം ധ്യായാമി ആവാഹയാമി
അസ്യ ശ്രീ സൂര്യസ് തോത്ര മഹാമന്ത്രസ്യ
അഗസ്ത്യ മഹര്‍ഷി: അനുഷ്ടുപ്ഛന്ദഃ
സൂര്യനാരായണോ ദേവതാ.
സും ബീജം രീം ശക്ത്യം കീലകം
സൂര്യപ്രസാദ സിദ്ധ്യര്‍ത്‌ഥേ ജപവിനിയോഗ
ശ്രീ ഓം നമോ ഭഗവതി ശ്രീ ശൂലിനി
സര്‍വ്വ ഭൂതേശ്വരി ജ്വല ജ്വാലാമയീ സുപ്രീതാ
സര്‍വ്വ ദൂതാദി ദോഷയ, ദോഷയ
സൂര്യഗ്രഹ പീഡനാത് രക്ഷയേ
രാ സൗ ജാതം സര്‍വ്വാണാം മാം
മോക്ഷയ മോക്ഷയ സ്വാഹാ!

സുഭാഷ് ആറ്റുവാശ്ശേരി
കൊല്ലം
ഫോണ്‍: 9605620199

Ads by Google
Monday 01 Jul 2019 04.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW