Monday, July 01, 2019 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 03.39 PM

ഭാര്യയെ ജോലിക്കയച്ചു: രണ്ട് മക്കളെയും നോക്കി വീട്ടുജോലികള്‍ എല്ലാം ചെയ്യുന്നത് ഭര്‍ത്താവ്, ഇതാ ഒരു വീട്ടച്ഛന്‍!

Mumbai Father

വീട്ടമ്മമാരുടെ പ്രധാന ജോലി എന്ന് എല്ലാ കാലത്തും പറഞ്ഞു വെയ്ക്കുന്ന ജോലികളാണ് ആഹാരം പാകം ചെയ്യുക, കുട്ടികളുടെ കാര്യങ്ങള്‍ നോക്കുക, ഭര്‍ത്താവിന്റെയും വീട്ടിലെ മറ്റ് അംഗങ്ങളുടെയും കാര്യങ്ങള്‍ നോക്കുക എന്നത്. ഈ കാര്യങ്ങളൊന്നും തന്നെ സാധാരണ പുരുഷന്മാര്‍ ചെയ്യുക പതിവില്ല. ചെയ്യുകയാണെങ്കിലും കുട്ടികളുടെ കാര്യങ്ങള്‍ പൂര്‍ണമായി ചെയ്യുന്ന ഒരു പുരുഷന്മാരും ഉണ്ടാകാന്‍ സാധ്യതയില്ല.

എന്നാല്‍ ഈ കാഴ്ചപ്പാടുകളെയൊക്കെ തിരുത്തുകയാണ് ലാഹര്‍ ജോഷി എന്ന പിതാവ്. തന്റെ രണ്ട് മക്കളുടെ കാര്യങ്ങളും കൃത്യമായി നോക്കുന്നത് ഇദ്ദേഹമാണ്. ലാഹറിന്റെ ഭാര്യ ജോലിക്ക് പോകുകയും ചെയ്യും. വീട്ടമ്മ എന്നതു പോലെ വീട്ടച്ഛന്‍ എന്ന ലേബലാണ് ലാഹറിന് ഉള്ളത്. 2013ലാണ് ലാഹറും ഭാര്യയും ഒരു സംരംഭം ആരംഭിക്കുന്നത്. രണ്ടു വര്‍ഷത്തിന് ശേഷം ഭാര്യ ഗര്‍ഭിണിയായി. എട്ടാം മാസം വരെ ഭാര്യ ജോലിക്ക് പോയിരുന്നു. ഭാര്യയുടെ പ്രസവം അടുത്തതോടെ ലാഹറും അവധി എടുത്തു. തുടര്‍ന്ന്, ഭാര്യ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി. ഭാര്യയുടെ പ്രസവശേഷം ലാഹര്‍ പൂര്‍ണ്ണമായും ജോലിവിട്ടു. പ്രസവാവധി കഴിഞ്ഞ് ഭാര്യ ജോലിയ്ക്ക് പോയപ്പോള്‍ കുട്ടികളെ നോക്കുന്ന ജോലി ലാഹര്‍ ഏറ്റെടുക്കുകയായിരുന്നു.

Mumbai Father

എന്നാല്‍ ലാഹറിന്റെ ഈ തീരുമാനം പലരും പുച്ഛത്തോടെയാണ് നോക്കിയത്. എന്നാല്‍ ലാഹര്‍ ഇത് സ്വയം ഇഷ്ടപ്പെട്ട് എടുത്ത തീരുമാനമായിരുന്നു. കുട്ടികള്‍ കുറച്ച് വലുതാകുമ്പോള്‍ താനും തിരികെ ജോലിക്ക് പ്രവേശിക്കുമെന്നാണ് ലാഹര്‍ പറയുന്നത്. എന്നാല്‍ ഈ തീരുമാനം നടപ്പിലാക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും ഒരുപാട് പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയെന്നും അദ്ദേഹം പറയുന്നു. വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നതില്‍ സ്ത്രീയെപ്പോലെ തന്നെ പുരുഷനും തുല്യ ഉത്തരവാദിത്തമാണെന്ന് ലാഹറിന്റെ നിലപാട്.

Mumbai Father

Ads by Google
Monday 01 Jul 2019 03.39 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW