Monday, July 01, 2019 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.41 PM

മകളെ ഡോക്ടറാക്കാന്‍ തൂപ്പുജോലി ചെയ്ത് ഒരമ്മ,കൂട്ടിനുള്ളത് കാല്‍ മുറിച്ചു കളഞ്ഞ ഭര്‍ത്താവ്!

Heart touching Story, Sweeper Mother

ചെറിയ ചെറിയ സ്വപ്‌നങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ പച്ചയായ ജീവിതമാണ് ഹ്യുമന്‍സ് ഓഫ് ബോംബൈ എന്ന പേജില്‍ പങ്കുവെയ്ക്കപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പലരുടെയും കണ്ണീരും സന്തോഷവും ആഗ്രഹങ്ങളുമൊക്കെ ഈ പേജിലൂടെ സോഷ്യല്‍ മീഡിയയിലുള്ളവര്‍ വായിച്ചറിഞ്ഞു. ഇപ്പോള്‍ മുംബൈ നഗരത്തില്‍ തൂപ്പു ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ ജീവിതമാണ് ഹ്യുമന്‍സ് ഓഫ് ബോംബൈ എന്ന പേജില്‍ പങ്കുവെയ്ക്കുന്നത്. പ്രമേഹത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ കാല്‍ മുറിച്ച് കളഞ്ഞതോടെയാണ് ഇവര്‍ക്ക് തൂപ്പ് ജോലിക്ക് ഇറങ്ങേണ്ടി വന്നത്. മകളെ ഒരു ഡോക്ടറാക്കണമെന്നാണ് ഇവരുടെ സ്വപ്‌നം.

''മൂന്നു വര്‍ഷമായി ഞാന്‍ തൂപ്പുകാരിയായി ജോലി ചെയ്യുന്നു. ആദ്യം ഞാനും എന്റെ ഭര്‍ത്താവും ഒന്നിച്ച് ജോലി ചെയ്താണു കുടുംബം മുന്നോട്ടു കൊണ്ടുപോയത്. എന്നാല്‍ ഭര്‍ത്താവിനു പ്രമേഹം വന്നതോടെ കാര്യങ്ങള്‍ മാറി മറഞ്ഞു. അദ്ദേഹത്തിന്റെ ഒരു കാല്‍ മുറിച്ചു മാറ്റി. അന്നു മുതല്‍ അദ്ദേഹം വീട്ടിലാണ്. തന്റെ പുതിയ അവസ്ഥയുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നു. എന്റെ തുച്ഛമായ ശമ്പളം 6000 രൂപകൊണ്ടാണ് അദ്ദേഹത്തിന്റെ ചികിത്സയും മകളുടെ പഠനവും വീട്ടിലെ കാര്യങ്ങളും നടക്കുന്നത്. അതു വളരെ കഠിനമാണ്, എങ്കിലും എങ്ങനെയോ നടക്കുന്നു.

ഞങ്ങളുടെ കുടുംബവും സുഹൃത്തുക്കളും അവര്‍ക്കു സാധ്യമായ രീതിയില്‍ സഹായിക്കുന്നുണ്ട്. അതിലുപരി എന്നെയും എന്റെ ഭര്‍ത്താവിനെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ഞങ്ങളുടെ മകളാണ്. അവള്‍ ഞങ്ങള്‍ക്ക് കിട്ടിയ സമ്മാനമാണ്. അവളിപ്പോള്‍ നാലാം ക്ലാസിലാണു പഠിക്കുന്നത്. ഒരു ഡോക്ടറാകണമെന്നാണ് ആഗ്രഹം. അവളുടെ അച്ഛനെപ്പോലെ ഇനിയാരും കഷ്ടപ്പെടരുതെന്നും അവരെയെല്ലാം സഹായിക്കണം എന്നുമാണ് അവളുടെ ആഗ്രഹം. ഞാനിന്നിവിടെ നില്‍ക്കാന്‍ അവളാണ് കാരണം. അവളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ എനിക്കു കൂടുതല്‍ ജോലി ചെയ്യേണ്ടതുണ്ട്.''

Ads by Google
Monday 01 Jul 2019 01.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW