Monday, July 01, 2019 Last Updated 11 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 12.31 PM

കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങില്‍ തിളങ്ങി കാവ്യയും ദിലീപും

Kunjakko Boban's son's Baptism

കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു കണ്‍മണിയെ കിട്ടിയത്. ചാക്കോച്ചന്റെ ഇസഹാക്കിന്റെ മാമോദീസാ ചടങ്ങായിരുന്നു ഞായറാഴ്ച. ചടങ്ങിന് മലയാള സിനിമയിലെ പ്രമുഖ താരങ്ങളും പങ്കെടുത്തിരുന്നു. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ദിലീപ്, കാവ്യാമാധവന്‍, അനു സിത്താര, അബു സലീം തുടങ്ങി നിരവധി താരങ്ങള്‍ എത്തി.

പള്ളിയില്‍ നടന്ന മാമോതീസാ ചടങ്ങുകള്‍ക്ക് ശേഷം അതിഥികള്‍ക്കായി പ്രത്യേക സത്കാരവും നടത്തി. കുടുംബസമേതമാണ് മമ്മൂട്ടി വിരുന്ദിനെത്തിയത്. ദുല്‍ഖറും അമാലും കുഞ്ഞും ഒപ്പമുണ്ടായിരുന്നു. പള്ളിയില്‍ നടന്ന ചടങ്ങിലാണ് ദിലീപും കാവ്യയും പങ്കെടുത്തത്.

അതേസമയം, ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ കുഞ്ഞിനു ചുറ്റും കറങ്ങുകയാണെന്നാണ് പ്രിയ പറയുന്നത്. ' ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍ ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്'. -ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയ പറയുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW