Monday, July 01, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.27 AM

വിംബിള്‍ഡണിന്‌ ഇന്നു തുടക്കം; 'വയസന്‍ പടയ്‌ക്ക്' എതിരാളികളില്ല

uploads/news/2019/07/318635/s4.jpg

ലണ്ടന്‍: ടെന്നീസ്‌ ഗ്രാന്‍ഡ്‌സ്ലാമുകളിലെ ഗ്ലാമര്‍ പോരാട്ടമായ വിംബിള്‍ഡണിന്‌ ഇന്ന്‌ ലണ്ടനിലെ ഓള്‍ ഇംഗ്ലണ്ട്‌ ടെന്നീസ്‌ ക്ലബില്‍ തുടക്കമാകും.
ഒന്നര പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും പുരുഷ വിഭാഗത്തില്‍ എതിരാളികളില്ലാതെ കുതിക്കുന്ന റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ നൊവാക്‌ ജോക്കോവിച്ച്‌ ത്രയത്തിന്‌ ഇക്കുറിയെങ്കിലും എതിരാളികര്‍ള്‍ ഉണ്ടാകുമോയെന്നാണ്‌ 2019-ലും ഉയരുന്നു മില്യണ്‍ ഡോളര്‍ ചോദ്യം.
നിലവിലെ ജേതാവും ലോക ഒന്നാം നമ്പര്‍ താരവുമായ നൊവാക്‌ ജോക്കോവിച്ചാണ്‌ ഇക്കുറിയും ഒന്നാം സീഡ്‌.
എട്ടു തവണ വിംബിള്‍ഡണ്‍ സ്വന്തമാക്കിയ പുല്‍കോര്‍ട്ടിന്റെ രാജാവ്‌ ഫെഡറര്‍ രണ്ടാം സീഡും 12 തവണ ഫ്രഞ്ച്‌ ഓപ്പണ്‍ ജേതാവായ കളിമണ്‍ കോര്‍ട്ടിന്റെ രാജാവ്‌ നദാല്‍ മൂന്നാം സീഡുമാണ്‌. അവസാനം നടന്ന 10 ഗ്രാന്‍ഡ്‌ സ്ലാമുകളും ഇവര്‍മൂവുരും ചേര്‍ന്നാണ്‌ പങ്കിട്ടത്‌. കഴിഞ്ഞ 16 വിംബിള്‍ഡനുകളില്‍ 14 എണ്ണത്തിലും ഇവരില്‍ ഒരാളാണ്‌ ജേതാക്കള്‍. മറ്റു രണ്ടു തവണ കിരീടം നേടിയ ബ്രിട്ടീഷ്‌ താരം ആന്‍ഡി മറെ ഇക്കുറി കളിക്കുന്നില്ല.
ഇവര്‍ക്ക്‌ അല്‍പമെങ്കിലും ഭീഷണിയുര്‍ത്താന്‍ പോന്നത്‌ നിലവിലെ ഫ്രഞ്ച്‌ ഓപ്പണ്‍ റണ്ണറപ്പായ ഡൊമിനിക്‌ തീം, ഗ്രീസിന്റെ സെ്‌റ്റഫനോസ്‌ സ്‌റ്റിസിപാസ്‌, ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സെവര്‍വ്‌ എന്നിവര്‍ മാത്രമാണ്‌.
ജോക്കോവിച്ചിനു തന്നെയാണ്‌ ടെന്നീസ്‌ വിദഗ്‌ധര്‍ ഇക്കുറിയും സാധ്യത കല്‍പിക്കുന്നത്‌. ജര്‍മ്മനിയുടെ ഫിലിപ്പ്‌ കൊഹ്‌ല്‍ഷെറയ്‌ബറാണ്‌ ആദ്യറൗണ്ടില്‍ ജോക്കോവിച്ചിന്റെ എതിരാളി.
ഫെഡററിനും കാര്യമായ വെല്ലുവളികള്‍ ഇല്ലാതെ മുന്നേറാനാകും. ആദ്യ റൗണ്ടില്‍ ദക്ഷിണാഫ്രിക്കയുടെ ലോയിഡ്‌ ഹാരിസാണ്‌ എതിരാളി. ക്വാട്ടറില്‍ ജപ്പാന്റെ കെയ്‌ നിഷികോരിയാവും ഫെഡററിന്‌ അല്‍പ്പമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന താരം.
അതേസമയം നദാലിന്‌ അത്ര സുഖകരമായ മുന്നേറ്റമായിരിക്കില്ല. ആദ്യ റൗണ്ടിലെ എതിരാളി ജപ്പാന്റെ യുച്ചി സുഗിറ്റായാണ്‌. എന്നാല്‍ രണ്ടാം റൗണ്ടില്‍ മിക്കവാറും ഓസ്‌ട്രേലിയന്‍ താരം നിക്ക്‌ ക്രഗിയോസ്‌ ആവും നദാലിന്റെ എതിരാളി. 2014 വിംബിള്‍ഡനില്‍ നദാലിനെ തോല്‍പിച്ചയാണ്‌ ക്രഗിയോസ്‌. ക്വാര്‍ട്ടറില്‍ ക്ര?യേഷ്യയുടെ മാരിന്‍ സിലിച്ചും നദാലിനു വെല്ലുവിളി ഉയര്‍ത്തും.
വനിതാ വിഭാഗത്തിലും പഴയ പടക്കുതിരകള്‍ തന്നെയാണ്‌ കിരീട സാധ്യതയില്‍ മുന്നില്‍. അമേരിക്കയുടെ വില്യംസ്‌ സഹോദരിമാര്‍, ചെക്ക്‌ റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ, ജര്‍മനിയുടെ ആംഗലിക്‌ കെര്‍ബര്‍ എന്നിവരാണ്‌ മുന്‍പന്തിയിലുള്ളത്‌.

Ads by Google
Monday 01 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW