Monday, July 01, 2019 Last Updated 36 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.19 AM

റഷ്യയില്‍നിന്ന്‌ ഇന്ത്യ ടാങ്ക്‌ വേധ മിസൈല്‍ വാങ്ങുന്നു

ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന്‌ ടാങ്ക്‌വേധ മിസൈലുകള്‍ വാങ്ങാനുള്ള 200 കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. ഹെലികോപ്‌ടറുകളില്‍നിന്നു തൊടുക്കാവുന്ന "സ്‌ട്രം അടറ്റാ" മിസൈലുകളാണു വാങ്ങുന്നത്‌. വ്യോമസേനയുടെ എം.ഐ-35 ആക്രമണ ഹെലികോപ്‌ടറുകളിലായിരിക്കും ഇവ ഘടിപ്പിക്കുക. മൂന്നു മാസത്തിനുള്ളില്‍ സേനയ്‌ക്കു മിസൈല്‍ ലഭ്യമാകും.
അടിയന്തര സാഹചര്യം പരിഗണിച്ച്‌ ആയുധങ്ങള്‍ വാങ്ങാനുള്ള സേനകളുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണു മിസൈലുകള്‍ വാങ്ങുന്നത്‌. മുന്നൂറു കോടി രൂപയുടെ ആയുധങ്ങളായിരിക്കും ഇത്തരത്തില്‍ വാങ്ങാന്‍ കഴിയുക. കരാര്‍ ഒപ്പിട്ട്‌ മൂന്നു മാസത്തിനുള്ളില്‍ ആയുധങ്ങള്‍ സേനയ്‌ക്കു ലഭ്യമായിരിക്കുകയും വേണം.

Ads by Google
Monday 01 Jul 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW