Monday, July 01, 2019 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.15 AM

ലോകകപ്പില്‍ ഇന്ത്യക്കു തോല്‍വി

uploads/news/2019/07/318586/in2.jpg

ബിര്‍മിങാം: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ത്യക്കു തോല്‍വി. ഇംഗ്ലണ്ടിനെതിരേ നടന്ന മത്സരത്തില്‍ ഇന്ത്യ 31 റണ്ണിനാണു തോറ്റത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 337 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ അവസാന പന്ത്‌ എറിയുമ്പോള്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 306 റണ്ണെന്ന നിലയിലായിരുന്നു. ഇന്ത്യയുടെ തോല്‍വി അയല്‍ക്കാരായ പാകിസ്‌താനെയാണു പ്രതിസന്ധിയിലാക്കിയത്‌.
എട്ട്‌ കളികളില്‍നിന്നു 10 പോയിന്റ്‌ നേടിയ ഇംഗ്ലണ്ട്‌ പാകിസ്‌താനെ മറികടന്നു നാലാം സ്‌ഥാനത്തെത്തി. പാകിസ്‌താന്‌ അത്രയും കളികളില്‍ ഒന്‍പതു പോയിന്റാണ്‌. തോറ്റത്‌ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്കു തിരിച്ചടിയല്ല.
ജോണി ബെയര്‍സ്‌റ്റോ (109 പന്തില്‍ ആറ്‌ സിക്‌സറും 10 ഫോറുമടക്കം 111), ബെന്‍ സ്‌റ്റോക്‌സ് (54 പന്തില്‍ മൂന്ന്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 79), ജാസണ്‍ റോയ്‌ (57 പന്തില്‍ രണ്ട്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 66) എന്നിവരുടെ പ്രകടനമാണ്‌ ഇംഗ്ലണ്ടിനു കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്‌.
ഇന്ത്യക്കു വേണ്ടി ഓപ്പണര്‍ രോഹിത്‌ ശര്‍മ (109 പന്തില്‍ 102) സെഞ്ചുറിയടിച്ചു. നായകന്‍ വിരാട്‌ കോഹ്ലി (76 പന്തില്‍ 66) അര്‍ധ സെഞ്ചുറി നേടി.
മുന്‍ നായകനും വിക്കറ്റ്‌ കീപ്പറുമായ എം.എസ്‌. ധോണി (31 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം പുറത്താകാതെ 42), ഹാര്‍ദിക്‌ പാണ്ഡ്യ (33 പന്തില്‍ 45) എന്നിവരുടെ പോരാട്ടം ടീമിനെ ജയത്തിലെത്തിച്ചില്ല. ഏഴ്‌ കളികളില്‍നിന്ന്‌ 11 പോയിന്റുള്ള ഇന്ത്യ രണ്ടാം സ്‌ഥാനത്തു തുടരുകയാണ്‌.

Ads by Google
Monday 01 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW