Monday, July 01, 2019 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 01.14 AM

ശ്രീലങ്കയില്‍ ആരാച്ചാര്‍ ഒഴിവ്‌!

കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാര്‍ ആരാച്ചാര്‍ തസ്‌തികയിലേക്കു അപേക്ഷ ക്ഷണിച്ചു. 18 നും 45നും മധ്യേപ്രായമുള്ള, മാനസികാരോഗ്യമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. 43 വര്‍ഷത്തിനുശേഷമാണു ലങ്കയില്‍ വധശിക്ഷ പുനരാരംഭിക്കുന്നത്‌.
മയക്കുമരുന്ന്‌ കേസില്‍ വധശിക്ഷ ലഭിച്ച നാലു പേര്‍ക്കാകും ആദ്യമായി തൂക്കുകയര്‍ ലഭിക്കുക. രണ്ട്‌ അമേരിക്കക്കാര്‍ അടക്കം നൂറ്‌ പേര്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്‌. രണ്ടാഴ്‌ച പരിശീലനത്തിനുശേഷമാകും ഇവര്‍ ജോലിയില്‍ പ്രവേശിക്കുക. ശ്രീലങ്കയില്‍ കൊലപാതകം, മാനഭംഗം, മയക്കുമരുന്നു കടത്ത്‌ എന്നിവയ്‌ക്കാണു വധശിക്ഷ നല്‍കുന്നത്‌. എന്നാല്‍, 1976 നുശേഷം ശിക്ഷ നടപ്പാക്കിയിട്ടില്ല.
രാജ്യത്ത്‌ 20 ലക്ഷം മയക്കുമരുന്ന്‌ അടിമകളുണ്ടെന്നാണു കണക്ക്‌. ജയില്‍ശിക്ഷ അനുഭവിക്കുന്നവരില്‍ 60 ശതമാനം പേരും മയക്കുമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ്‌.
ഈ സാഹചര്യത്തിലാണു ശിക്ഷ കടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. വധശിക്ഷ പുനരാംഭിക്കാനുള്ള നീക്കത്തെ യൂറോപ്യന്‍ യൂണിയനും നോര്‍വേയും അപലപിച്ചു.

Ads by Google
Monday 01 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW