Sunday, June 30, 2019 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 05.14 PM

റോയിയെ വീഴ്ത്തി കുല്‍ദീപ്: സെഞ്ചുറിയുമായി ബെയര്‍സ്‌റ്റോ ക്രീസില്‍, ഇംഗ്ലണ്ട് ശക്തമായ നിലയില്‍

India vs England , World Cup 2019

ബിര്‍മ്മിങ്ങാം: ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ഇംഗ്ലണ്ടിനായി റോയ്- ബെയര്‍സ്‌റ്റോ ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. 27 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 194 റണ്‍സെന്ന നിലയിലാണ്. സെഞ്ചുറി നേടിയ ജോണി ബെയര്‍സ്‌റ്റോ( 100 പന്തില്‍ 10 ബൗണ്ടറിയും ആറു സിക്‌സും സഹിതം 109 റണ്‍സ്, ജോ റൂട്ട്( 11 പന്തില്‍ 14) എന്നിവരാണ് ക്രീസില്‍.

57 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 66 റണ്‍സെടുത്ത് മികച്ച ഓപ്പണിങ് കൂട്ടുകെട്ടുയര്‍ത്തിയ ജേസണ്‍ റോയിയുടെ വിക്കറ്റാണ് ഇംണ്ടിന് നഷ്ടമായത്. കുല്‍ദീപ് യാദവ് റോയ്‌യെ രവീന്ദ്ര ജഡേജയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു.

നേരത്തെ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നീലപ്പട ഇന്ന് ഓറഞ്ച് ജേഴ്‌സിയിലാണ് കളിയ്ക്കാന്‍ ഇറങ്ങുന്നത്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ലോകകപ്പ് സെമിയില്‍ പ്രവേശിക്കാനാകും. അതേസമയം ഇംണ്ട് ഇന്ന് തോറ്റാല്‍ ലോകകപ്പില്‍ നിന്നും ചിലപ്പോള്‍ പുറത്താക്കാനും സാധ്യതയുണ്ട്. കളിച്ച മത്സരങ്ങളില്‍ ഒന്നും തന്നെ പരാജയപ്പെടാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ തുടക്കത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ഇംണ്ടിന് കഴിഞ്ഞ കളികളിലെല്ലാം വന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.

ഇന്ത്യന്‍ ടീമില്‍ ഇന്ന് പ്രധാനമായും ഒരു മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വിജയ് ശങ്കര്‍ ഇന്ന് കളിക്കില്ല. പകരം ധവാന് പകരം ടീമിലെത്തിയ ഋഷഭ് പന്താണ് ഇന്ന് കളിക്കുന്നത്. പന്തിന്റെ ലോകകപ്പ് അരങ്ങേറ്റമാണ് ഇന്ന് നടക്കുന്ന മത്സരം. ഇംണ്ടിലും രണ്ട് മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പ്ലങ്കറ്റും, ജെയ്‌സണ്‍ റോയുമാണ് ഇംണ്ട് ടീമില്‍ ഇന്ന് കളിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW