Sunday, June 30, 2019 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 02.39 PM

ഞാന്‍ യുദ്ധം ചെയ്യും അതിജീവിക്കും : 'ആടൈ' പോസ്റ്റര്‍ പങ്കുവെച്ച് അമല പോള്‍

Amala paul, Aadai

അമല പോള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന തമിഴ് ചിത്രമാണ് ആടൈ. കഴിഞ്ഞ ദിവസം പുറത്തുവിട്ട സിനിമയുടെ ആദ്യ ടീസര്‍ ഏറെ വിവാദമായിരുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസു ചെയ്തിരിക്കുകയാണ്. അമല തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

'ഞാന്‍ യുദ്ധം ചെയ്യും, അതിജീവിക്കും. തടസ്സങ്ങള്‍ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ. ഞാന്‍ തിളങ്ങും, ഉയര്‍ന്നു നില്‍ക്കും. അവയെ തകര്‍ത്ത് ഇല്ലാതാക്കും. എന്റെ കരുത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അതെനിക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നു. നിങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ നിങ്ങളെ തോല്‍പ്പിക്കാനാവില്ല. ഇത് ഞാനാണ്, എന്റെ കഥയാണ്'- പോസ്റ്റര്‍ പങ്കുവെച്ച് അമല പോള്‍ ട്വിറ്ററില്‍ കുറിച്ചു.

ചിത്രത്തിന്റെ ടീസറില്‍ അര്‍ധ നഗ്നയായയാണ് അമല പോള്‍ എത്തിയത്. ഇതേ തുടര്‍ന്ന് ടീസര്‍ ഏറെ ചര്‍ച്ചയാവുകയും നിരവധി ട്രോളുകള്‍ അടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ്. വയലന്‍സ് രംഗങ്ങള്‍ അധികം ഉള്ളതാണ് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണം.

ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് രത്‌നകുമാറാണ്. കാമിനി എന്ന കഥാപാത്രത്തെയാണ് അമലപോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ കേട്ട് മറ്റു പ്രോജക്ടുകള്‍ വേണ്ടെന്നു വച്ചിട്ടാണ് അമല ആടൈ സ്വീകരിച്ചതെന്ന് അമല പറഞ്ഞിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW