Sunday, June 30, 2019 Last Updated 9 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 01.22 PM

'ജനങ്ങളില്‍ എന്നും വിശ്വാസം' രണ്ടാം ടേമിലെ ആദ്യ മന്‍ കീ ബാത്തില്‍ തിളങ്ങി മോദി

Mann Ki Baat

ന്യൂഡല്‍ഹി: രണ്ടാ ഘട്ടത്തിലെ ആദ്യ മന്‍കി ബാത്തില്‍ ജനങ്ങളില്‍ എന്നും വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ നടത്തിയ കേദാര്‍നാഥ് യാത്രയെ സംബന്ധിച്ച് വിശദീകരണവും അദ്ദേഹം പ്രതിവാര റേഡിയോ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ജലക്ഷാമം പരിഹരിക്കുന്നതിനു ഗൗരവത്തോടെ ശ്രമിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജീവിതത്തിന്റെ എല്ലാ തുറകളിലും ജലക്ഷാമത്തേക്കുറിച്ച് ബോധമുണ്ടാകണം. ജലസംരക്ഷണത്തിന് സ്വഛ് ഭാരതിന് സമാനമായ ദേശീയ മുന്നേറ്റങ്ങള്‍ ആരംഭിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പെയ്യുന്ന മഴയുടെ 8 ശതമാനം മാത്രമാണ് സംഭരിക്കാനാകുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയില്‍ നടന്ന അവസാന മന്‍കീ ബാത്തില്‍ താന്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം വീണ്ടും കാണുമെന്ന് പറഞ്ഞിരുന്നു. അത് അമിത ആത്മവിശ്വാസമാണെന്ന് ചിലര്‍ പറഞ്ഞു. എന്തുതന്നെ ആയാലും ഭാരതത്തിലെ ജനങ്ങളില്‍ എനിക്ക് പരിപൂര്‍ണവിശ്വാസമുണ്ട്.

മന്‍കി ബാത്ത് വീണ്ടും ആരംഭിക്കണമെന്ന് ആവശ്യവുമായി നിരവധി എഴുത്തുകളും ഫോണ്‍ കോളുകളും ലഭിച്ചിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നില്ല അതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

2014ല്‍ വിജയിച്ച സീറ്റുകളേക്കാള്‍ കൂടുതല്‍ സീറ്റിലാണ് ഈ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തിയിരിക്കുന്നത്.

Ads by Google
Sunday 30 Jun 2019 01.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW