Sunday, June 30, 2019 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 12.42 PM

'എന്റെ മതവുമായുള്ള ബന്ധം പ്രശ്‌നത്തിലാകുന്നു': അഭിനയം നിര്‍ത്തുകയാണെന്ന് ദംഗല്‍ താരം സൈറ വസീം

Zaira wasim, Dangal co actor , Bollywood

അഭിനയം നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി ബോളിവുഡ് നടി സൈറ വസീം. നിതേശ് തിവാരിയൊരുക്കി അമീര്‍ ഖാന്‍ ചിത്രം ദംഗലില്‍ ഗുസ്തിതാരം ഗീത ഫോഗട്ടിനെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയ താരമാണ് സൈറ. സോഷ്യല്‍മീഡിയയില്‍ നീണ്ട കുറിപ്പ് പങ്കുവെച്ചാണ് താരം അഞ്ച് വര്‍ഷം നീണ്ട തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്. വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തേയും വിശ്വാസത്തേയും ബാധിക്കുന്നുവെന്ന് കാണിച്ചാണ് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു തീരുമാനം ത്‌ന്റെ ജീവിതത്തെ എന്നെന്നേയ്ക്കു മായി മാറ്റിമറിച്ചെന്ന് സൈറ പറയുന്നു. 'ബോളിവുഡില്‍ കാലുകുത്തിയപ്പോള്‍ അതെനിക്ക് പ്രശ്‌സ്തി നേടിത്തന്നു. പൊതുമാധ്യമത്തില്‍ ഞാനായി ശ്രദ്ധാ കേന്ദ്രം. പലപ്പോഴും യുവാക്കള്‍ക്ക് മാതൃകയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വ്യക്തിത്വത്തില്‍ ഞാന്‍ സന്തോഷവതിയല്ലെന്ന് കുറ്റസമ്മതം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' സൈറ കുറിപ്പില്‍ പറയുന്നു.

ഖുറാനും അള്ളാഹുവുന്റെ മാര്‍ഗ നിര്‍ദേശങ്ങളുമാണ് തന്നെകൊണ്ട് തീരുമാനമെടുപ്പിച്ചതെന്നും ജീവിതത്തോടുള്‌ല സമീപനം മാറ്റാന്‍ കാരണമായതെന്നും കുറിപ്പിലൂടെ സൈറ പറഞ്ഞു. വിജയങ്ങളോ, പ്രശസ്തിയോ, അധികാരമോ സമ്പത്തോ ഒരുവന്റെ വിശ്വസത്തേയും സമാധാനത്തേയും നഷ്ടപ്പെടുത്തുന്നതോ പണയപ്പെടുത്തുന്നതോ ആവരുതെന്നും പറഞ്ഞുകൊണ്ടാണ് സൈറ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

'എന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയിലും എനിക്ക് സന്തോഷം ലഭിച്ചില്ല. ഈ രംഗത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും ഇത് എന്റെ സ്ഥലമായി അനുഭവപ്പെട്ടിട്ടില്ല. ഒരുപാട് പിന്തുണയും സ്‌നേഹവും സിനിമാ ലോകത്തു നിന്നും ലഭിച്ചു. എന്നാല്‍ ഇത് എന്നെ അജ്ഞതയിലേക്ക് നയിച്ചു. ബോധപൂര്‍വ്വമല്ലാതെ ഞാന്‍ എന്റെ വിശ്വാസത്തില്‍ നിന്നും അകന്നു.എന്റെ വിശ്വാസത്തില്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്ന ജോലിയില്‍ ഞാന്‍ തുടര്‍ന്നപ്പോള്‍ എന്റെ മതവുമായും അള്ളാഹുവുമായുള്ള എന്റെ ബന്ധത്തിനത് ഭീഷണിയായി. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും ഇത് എന്നെ ബാധിക്കില്ലെന്നും എന്റെ അറിവില്ലായ്മ കൊണ്ട് ഞാന്‍ വിശ്വസിച്ചു. എനിക്ക് ജീവിതത്തില്‍ നിന്ന് എല്ലാ അനുഗ്രവും നഷ്ടമായി എന്ന് എനിക്ക് പിന്നീട്‌
മനസിലായി' സൈറ കുറിച്ചു.

ദംഗലിന് മികച്ച സഹതാരത്തിനും സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നെ ചിത്രത്തിന് മികച്ച നടിക്കുമുള്ള ദേശീയ പുരസ്‌കാരം കരസ്തമാക്കിയ താരകമാണ് സൈറ. നേരത്തെ വിഷാദരോഗത്തെ തുടര്‍ന്ന് സിനിമ വിട്ട് പോവുകയാണെന്ന് വ്യക്തമാക്കി സൈറ രംഗത്തെത്തിയിരുന്നു. പ്രിയങ്ക ചോപ്രയും ഫര്‍ഹാന്‍ അക്തറും ഒന്നിക്കുന്ന സ്‌കൈ ഈസ് പിങ്കിലാണ സൈറ ഒടുവില്‍ അഭിനയിച്ചത്.

Ads by Google
Sunday 30 Jun 2019 12.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW