Sunday, June 30, 2019 Last Updated 3 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 11.10 AM

സെമി ഉറപ്പിക്കാന്‍ ഇന്ത്യ; നിലനില്‍പ്പിനായി ഇംഗ്ലണ്ട്, പ്രാര്‍ത്ഥിച്ച് പാക്കിസ്ഥന്‍ ടീം

India vs England, World cup

ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ ടീം ഇന്ത്യ ഇന്ന് ഇറങ്ങും. എഡ്ജ്ബസ്റ്റണില്‍ മൂന്നുമണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ആണ് എതിരാളികള്‍. ഇന്ന് വിജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം. അതേസമയം ഇന്ന് മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണെങ്കിലും പാക്കിസ്ഥാനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നിര്‍ണായകമാണ് ഇന്ത്യയുടെ വിജയം. ഇംഗ്ലണ്ട് പരാജയപ്പെട്ടാല്‍ പാക്കിസ്ഥാന് നാലാംസ്ഥാനത്ത് തുടരാം ബംഗ്ലാദേശിനും ലങ്കയ്ക്കും അവസാന രണ്ടു മത്സരങ്ങല്‍ വിജയിച്ച് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താം.

ആറുമത്സരങ്ങളില്‍ വിജയിച്ചെത്തുന്ന ഇന്ത്യയ്ക്ക് ഒരുജയമകലെ കാത്തിരിക്കുന്നത് ലോകകപ്പ് സെമിഫൈനല്‍. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലോകകിരീടം ഉയര്‍ത്തുന്നത് സ്വപ്‌നം കണ്ടുതുടങ്ങിയ ഓയില്‍ മോര്‍ഗന്റെ സംഘത്തിന് ഇത് നിലനില്‍പ്പിനുള്ള പോരാട്ടം. ഏഴുമത്സരങ്ങളിലും മൂന്നിലും പരാജയപ്പെട്ട ഇംഗ്ലണ്ടിന് സ്വന്തം എട്ടു പോയിന്റ് മാത്രം.

അതേസമയം ലോകകപ്പില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യ മധ്യനിരയിലെ വിള്ളലോര്‍ത്ത് തലപുകയ്ക്കുകയാണ്. നായകന്‍ കോലി പരസ്യപിന്തുണ നല്‍കിയ വിജയ് ശങ്കറിന് ഒരവസരം കൂടി ഒരുക്കിയേക്കുമെന്നുറപ്പാണ്. കഴിഞ്ഞ രണ്ടു കളികളിലും മിന്നിയ മുഹമ്മദ് ഷമ്മി തുടരാനാണ് സാധ്യത.

ഇന്ന് പുതിയ പിച്ചിലാണ് കളി. ലോകകപ്പില്‍ എട്ടാം തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. 1992നു ശേഷം ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ലെന്നാണ് ചരിത്രം.

Ads by Google
Ads by Google
Loading...
TRENDING NOW