Sunday, June 30, 2019 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 01.35 AM

യെമനില്‍നിന്നു സൈനികരെ പിന്‍വലിച്ച്‌ യു.എ.ഇ.

സനാ: യു.എസും ഇറാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കേ യു.എ.ഇ. യെമനില്‍നിന്നു സൈനികരെ പിന്‍വലിക്കുന്നു.
യെമനിലെ ഹൂത വിമതര്‍ക്കെതിരേ പൊരുതുന്ന സൗദി അറേബ്യ നേതൃത്വം നല്‍കുന്ന സഖ്യസൈന്യത്തിലെ പ്രമുഖനാണ്‌ യു.എ.ഇ. ഏഡന്‍ ഉള്‍ക്കടലിന്റെ തെക്കന്‍ തുറമുഖത്തും പടിഞ്ഞാറന്‍ തീരത്തും വിന്യസിച്ചിരുന്ന സൈനികരെയാണു യു.എ.ഇ. പിന്‍വലിച്ചത്‌. എണ്ണ ടാങ്കറുകള്‍ക്കു നേരെ ആക്രമണമുണ്ടായതും യു.എസിന്റെ ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടതുമാണ്‌ യു.എ.ഇയുടെ മനംമാറ്റത്തിനു പിന്നില്‍. ഹൂതി വിമതരെ നേരിടാന്‍ 2015 ലാണു സൗദി സൈനിക നടപടി തുടങ്ങിയത്‌. ഹൂതികളുടെ കൈവശമുള്ള ഹൂദിയാത്‌ തുറമുഖ നഗരത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണു സൈനികരെ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നു യു.എ.ഇ. സര്‍ക്കാര്‍ വ്യക്‌തമാക്കി.

Ads by Google
Sunday 30 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW