Saturday, June 29, 2019 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 05.03 PM

സ്വപ്നത്തില്‍ പോലും കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നുവെന്ന് ജൂഡ് ആന്റണി: ആ സര്‍പ്രൈസ് പുറത്തുവിട്ടു!

Facebook post, Jude Antony

നടന്‍ സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ജൂഡ് ആന്റണി ജോസഫ് നിര്‍മ്മാണ രംഗത്തേക്കും. നവാഗതനായ നിധീഷ് സഹദേവ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജൂഡ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവതാരം ആന്റണി വര്‍ഗീസാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. താന്‍ നിര്‍മ്മാണ രംഗത്തേക്ക് എത്തുന്ന കാര്യം ജൂഡ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

സിനിമ, ഞാന്‍ സ്വപ്നം കണ്ട എന്റെ സിനിമ... സ്വപ്നങ്ങളില്‍ കണ്ടിട്ടുണ്ട് എന്നെ ഒരു നടനായി.. സംവിധായകനായി.. പക്ഷേ ഒരിക്കല്‍ പോലും ..സ്വപ്നത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നു. ഞാന്‍ ഒരു സിനിമ നിര്‍മിക്കുന്നു. Yes I am producing a film. എന്റെ പടത്തില്‍ എന്നെ സഹായിച്ച നിധീഷ് ആണ് എഴുത്തും സംവിധാനവും. (അവനെ ഒന്ന് നോക്കി വച്ചോ.. :)) കൂടെ അനുഗ്രഹ കഴിവുകള്‍ ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരും. അഭിമാനത്തോടെ അവരെ അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്ക് കിട്ടും. അരവിന്ദ് കുറുപ്പ് എന്ന എന്റെ സഹോദര തുല്യനായ മനുഷ്യനാണ് എന്റെ ബലം. എന്റെ Coproducer. പ്രവീണ്‍ ചേട്ടന്‍ ആണ് exe producer... എന്റെ വേറൊരു ചേട്ടന്‍.. Anil mathew എന്ന ചങ്ക് പറിച്ചു തരുന്ന കന്ട്രോല്ലെര്‍.ഇവരെല്ലാം കൂടെയുണ്ട്. പക്ഷെ... Antony Varghese എന്ന നടന്‍, അതിലുപരി എന്റെ സ്വന്തം സഹോദരന്‍ , നാട്ടുകാരന്‍.. സിമ്പിള്‍ മനുഷ്യന്‍.. പുള്ളിയാണ് നായകന്‍.... എന്റെ ഗുരുക്കള്‍ ദീപുവേട്ടന്‍, വിനീത് ബ്രോ, അനൂപേട്ടന്‍, അപ്പു, ദിലീപേട്ടന്‍, പ്രിയ, ആല്‍വിന്‍ ചേട്ടന്‍, മേത്ത സര്‍, ആന്റോ ചേട്ടന്‍, ശാന്ത ചേച്ചി..my family, relatives n friends.. I need ur prayers and blessings. ?? ബാക്കി വിവരങ്ങള്‍ പുറകെ. ??

Ads by Google
Ads by Google
Loading...
TRENDING NOW