Saturday, June 29, 2019 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 04.04 PM

ശക്തമായ തിരിച്ചു വരവിനൊരുങ്ങി ഹ്യുണ്ടേയ് എക്‌സെന്റ്

next gen hyundai xcent next year

വിപണിയില്‍ ശക്തമായ ചുവട് ഉറപ്പിക്കാനൊരുങ്ങി ഹ്യുണ്ടേയ് എക്‌സെന്റ്. പുതിയ ഡിസയറും അമേയ്‌സുമെത്തിയതോടെ അല്‍പം പുറകോട്ടു പോയ എക്‌സെന്റ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരാനൊരുങ്ങുന്നു.

അടുത്ത വര്‍ഷം വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. നിലവിലെ എക്‌സെന്റില്‍ നിന്ന് വ്യത്യസ്തയുമായായിരിക്കും പുതിയ കാര്‍ എത്തുക. വീതിയും ഉയരവും കൂട്ടിയെത്തുന്ന എക്‌സെന്റിന് പുതിയ ഇന്റീരിയറുമായിരിക്കും.

ഹെക്‌സഗണല്‍ ഗ്രില്‍, വലിയ ടെയില്‍ ലാംപ്, ഹെഡ്ലാംപ്, കൂടുതല്‍ സ്ഥല സൗകര്യമുള്ള അകത്തളം എന്നിവ പുതിയ വാഹനത്തിനുണ്ടാകും. കാറില്‍ ബിഎസ് 6 നിലവാരത്തിലുള്ള 1.2 ലീറ്റര്‍ കാപ്പ പെട്രോള്‍, 1.2 ലീറ്റര്‍ യു2 ഡീസല്‍ എന്‍ജിനുകളുമാവും.

മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളും പുതിയ എക്‌സെന്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. നിലവിലെ ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സിന് പകരമായിരിക്കും എഎംടി ഗിയര്‍ബോക്‌സ്. ബ്ലൂലിങ്ക് ടെക്‌നോളജിയും എക്‌സെന്റില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.

Ads by Google
Ads by Google
Loading...
TRENDING NOW