Friday, June 28, 2019 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 05.33 PM

ബാഹുബലിയുടെ തിരക്കഥാകൃത്ത് മലയാളത്തിലേക്ക്: ഗിന്നസ് റെക്കോര്‍ഡ് നേടിയ സംവിധായകനൊപ്പം ബിഗ്ബജറ്റ് ചിത്രം

Bahubali scriptwriter, vijayendra prasad

സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം ബാഹുബലിയുടെ തിരക്കഥാകൃത്ത് മലയാളത്തിലേക്ക്. എസ്.എസ് രാജമൗലിയുടെ അച്ഛനായ വിജയേന്ദ്ര പ്രസാദ് യുവസംവിധായകന്‍ വിജീഷ് മണിയുടെ ബിഗ് ബജറ്റ് ചിത്രത്തിനായാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.

രണ്ടുതവണ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ സംവിധായകന്‍ കൂടിയാണ് വിജേഷ്. അമ്പത്തിയൊന്ന് മണിക്കൂര്‍ രണ്ട് മിനിറ്റ് സമയം കൊണ്ട് തിരക്കഥയൊരുക്കിയ വിശ്വഗുരു എന്ന സിനിമയും ഇരുള എന്ന ആദിവാസി ഭാഷയില്‍ ഒരുക്കിയ നേതാജി എന്ന സിനിമയുമാണ് വിജീഷിന് ഗിന്നസ് റെക്കോര്‍ഡ് നേടിക്കൊടുത്തത്.

മുപ്പത് വര്‍ഷത്തിലധികമായി സിനിമാ രംഗത്തുള്ള വിജയേന്ദ്ര പ്രസാദ് ഇതുവരെ തിരക്കഥയൊരുക്കിയ ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റുകളായിരുന്നു. ബാഹുബലിക്ക് പുറമെ ഈച്ച, മഗധീര, മണികര്‍ണിക ദ ക്വീന്‍ ഓഫ് ത്സാന്‍സി, ബജ്‌റംഗി ഭായിജാന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. സെപ്റ്റംബറില്‍ വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിങ് തുടരുമെന്നാണ് വിവരം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW