Friday, June 28, 2019 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 04.27 PM

പ്രായം കുറയ്ക്കാം സുന്ദരിയാകാം

''സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്തുന്നതില്‍ പ്രായമൊരു മാനദണ്ഡമേയല്ല. നല്ല ഭക്ഷണവും വ്യായാമവുമുണ്ടെങ്കില്‍ പ്രായത്തെ വരുതിയിലാക്കാം. ''
fitness

സന്തൂര്‍ സോപ്പിന്റെ പരസ്യത്തിലെ സുന്ദരി മമ്മിയേയും മകളേയും കാണുമ്പോള്‍ മനസില്‍ അസൂയ തോന്നുന്നുണ്ടോ? മുപ്പതുവയസ് പിന്നിട്ടാല്‍ ആരോഗ്യവും സൗന്ദര്യം സംരക്ഷിക്കുന്നതില്‍ മടി കാണിക്കുന്നവരാണ് മിക്ക സ്ത്രീകളും. നല്ല പോഷകങ്ങളടങ്ങിയ ഭക്ഷണവും വ്യായാമവുമുണ്ടെങ്കില്‍ നാല്‍പ്പത് വയസിലും സന്തൂര്‍ മമ്മിയെപ്പോലെ സുന്ദരിയാകാം.

ഫിറ്റ്‌നസ് നേടാന്‍.


അമിതവണ്ണം ഒഴിവാക്കി ഫിറ്റ്‌നസ് നേടിയാല്‍ ചെറുപ്പം നിലനിര്‍ത്തുന്നതിനൊപ്പം ആരോഗ്യവും നേടാം. ക്യത്യമായ വ്യായാമം ശീലമാക്കിയാല്‍ മതി.
അമിതവണ്ണത്തെ അകറ്റി നിര്‍ത്താന്‍ പതിവായി ഏതെങ്കിലും തരത്തിലുള്ള സ്ട്രെങ്തനിങ് വ്യായാമം ചെയ്താല്‍ മതി. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പ്രായംമൂലം മസിലിനുണ്ടാകുന്ന ബലക്ഷയം പോലെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും വ്യായാമം സഹായിക്കും.

ദിവസവുമുള്ള നടത്തം വളരെ നല്ലതാണ്. ഇതിലൂടെ തലച്ചോറിലെ ഫീല്‍ ഗുഡ് ഹോര്‍മോണുകള്‍ ഉണരും. ഇതിലൂടെ ശരീരത്തിനും മനസിനും ഉണര്‍വ് ലഭിക്കുമെന്നതില്‍ സംശയമില്ല.

ശരീരത്തിലെ മസിലുകളെപ്പോലെ തന്നെ മുഖത്തെ മസിലുകളെ ടോണ്‍ ചെയ്യുന്നതിനും മുഖത്തിന്റെ യുവത്വവും ഭംഗിയും നിലനിര്‍ത്തുന്നതിനും ഫേഷ്യല്‍ എക്‌സര്‍സൈസ് ചെയ്യുക.

ആഴ്ചയില്‍ മൂന്നോ നാലോ തവണ ഫേഷ്യല്‍ എക്‌സര്‍സൈസ് ചെയ്യുക. ഇത് മുഖത്തിന് പ്രായം കൂടുന്നത് തടയുന്നു. ഇനി വ്യായമം ചെയ്യാന്‍ മടിയാണെങ്കില്‍ അതിനുമുണ്ടൊരു എളുപ്പവഴി. ഇഷ്ടംപോലെ പുഞ്ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തോളൂ. പണച്ചെലവില്ലാതെയും സമയനഷ്ടമില്ലാതെയും ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഫേഷ്യല്‍ എക്സര്‍
സൈസാണിത്.

ജിമ്മില്‍ പോയി ട്രെഡ്മില്ലില്‍ കസര്‍ത്തുകാണിക്കുന്നത് മാത്രമല്ല വ്യായാമം. പ്രകൃതിയോടിണങ്ങിയും ശരീരത്തിന് വ്യായാമം നല്‍കാം. വീടിനോടു ചേര്‍ന്നുള്ള പറമ്പില്‍ ചെറിയൊരു പച്ചക്കറിത്തോട്ടമുണ്ടാക്കി നോക്കൂ. സ്ഥലമില്ലെങ്കില്‍ ടെറസിലോ ബാല്‍ക്കണിയിലോ ചെറിയ രീതിയില്‍ കൃഷി ചെയ്യാം. ശരീരത്തെ ആക്ടീവാക്കി നിര്‍ത്താന്‍ ഈ കൃഷി സഹായിക്കും.

fitness

പ്രായമറിഞ്ഞ് കഴിക്കാം.


ആരോഗ്യം നിലനിര്‍ത്താന്‍ മാത്രമല്ല ചര്‍മ്മത്തിനു യുവത്വം നേടാനും കൂടുതല്‍ ഊര്‍ജ്ജസ്വലത നേടാനും പോഷകസമൃദ്ധമായ ഭക്ഷണം സഹായിക്കും.

ഇലക്കറികളില്‍ ധാരാളമടങ്ങിയിട്ടുള്ള വൈറ്റമിന്‍ കെ പ്രായത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. വൈറ്റമിന്‍ കെ യുടെ അപര്യാപ്തത എല്ലുകളുടെ ബലക്ഷയം, ഹൃദ്രോഗങ്ങള്‍, കിഡ്നിയുടെ തകരാറ് ഇവയ്ക്ക് കാരണമാകും. കാഴ്ച മെച്ചപ്പെടുത്താനും കൊളസ്ട്രോള്‍ നില കുറയാനും ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

പ്രൊ ബയോട്ടിക് ഭക്ഷണം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. തൈര് ഉള്‍പ്പടെയുള്ള ബയോട്ടിക് ഭക്ഷണം പതിവാക്കുന്നത് രോഗപ്രതിരോധ ശക്തി നല്‍കും.

കൊഴുപ്പ് നിറഞ്ഞ ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ഇവയ്ക്കു പകരം നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക. നട്‌സ്, അവക്കാഡോ തുടങ്ങിയവയില്‍ നല്ല കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ഹൃദ്രോഗങ്ങളെ ചെറുക്കുകയും ചെയ്യും.

നട്സ് എനര്‍ജി പായ്ക്കുകള്‍ എന്നാണ് അറിയപ്പെടുന്നത്. ഇവ സ്നാക്കായി കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. പ്രോട്ടീനും സൂക്ഷ്മ പോഷകങ്ങളുമടങ്ങുന്ന ഇവ ഹൃദയാരോഗ്യത്തിനും നല്ലതാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍, സംസ്‌ക്കരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവ പ്രായം കൂടുതല്‍ തോന്നിപ്പിക്കാന്‍ കാരണമാകും. ഇവ പരമാവധി ഒഴിവാക്കുക.

ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തിന്റെ പ്രായം കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല അമിതവണ്ണവും കുറയ്ക്കും.

മുപ്പതു വയസ് കഴിഞ്ഞാല്‍ അടിക്കടി ഉണ്ടാകുന്ന ക്ഷീണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് വൈറ്റമിന്‍ ബിയുടെ അഭാവമാണ്. മാംസാഹാരത്തില്‍ വൈറ്റമിന്‍ ബി ധാരാളമടങ്ങിയിട്ടുണ്ട്. സസ്യാഹാര പ്രേമികള്‍ വൈറ്റമിന്‍ ബിയുടെ അഭാവം പരിഹരിക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സപ്ലിമെന്റ് കഴിച്ചാല്‍ മതിയാകും.

ഇഷ്ടമുള്ള പച്ചക്കറികള്‍ മാത്രം കഴിക്കുന്നതാണ് പലരുടെയും ശീലം. ഇതിനുപകരം പല നിറങ്ങളിലെ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഭക്ഷണക്രമത്തില്‍ നിന്നും പഞ്ചസാര പരമാവധി ഒഴിവാക്കുക. പഞ്ചസാര, മൈദ പോലെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിനു ദോഷകരമാണ്.

അനഘ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW