Friday, June 28, 2019 Last Updated 8 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 04.16 PM

വിഷന്‍ ഡിസി റോഡ്‌സ്റ്റര്‍ കണ്‍സെപ്റ്റ് ബിഎംഡബ്ല്യു അനാവരണം ചെയ്തു

bmw vision dc roadster

ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റായ വിഷന്‍ ഡിസി റോഡ്‌സ്റ്റര്‍ അനാവരണം ചെയ്തു. ബിഎംഡബ്ല്യുവിന്റെ പ്രശസ്തമായ ഇരട്ട സിലിണ്ടര്‍ ബോക്‌സര്‍ എന്‍ജിന്‍ ലേഔട്ടിലാണ് ഇരുവശങ്ങളിലുമായി ബാറ്ററി പാക്ക് നൽകിയിരിക്കുന്നത്. ബാറ്ററിയുടെ അടിയില്‍ നല്‍കിയ സിലിണ്ടര്‍ ആകൃതിയിലുള്ള ഇലക്ട്രിക് മോട്ടോര്‍ ഡ്രൈവ്ഷാഫ്റ്റുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു.

യു ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ് ആകര്‍ഷകമാണ്. സി ആകൃതിയുള്ളതാണ് എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍. കഴിഞ്ഞ 90 വര്‍ഷത്തിലധികമായി ബിഎംഡബ്ല്യു ബൈക്കുകള്‍ക്ക് കരുത്തേകുന്നതാണ് ഇരട്ട സിലിണ്ടര്‍ ബോക്‌സര്‍ എന്‍ജിന്‍.

bmw vision dc roadster

ലൈറ്റ്‌വെയ്റ്റ് അലുമിനിയം ട്യൂബുലാര്‍ ഫ്രെയിമിലാണ് കണ്‍സെപ്റ്റ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. കാര്‍ബണ്‍ ഫൈബറും അലുമിനിയവും കാര്യമായി ഉപയോഗിച്ചു.

കണ്‍സെപ്റ്റ് ബൈക്ക് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുമോയെന്ന് ബിഎംഡബ്ല്യു വ്യക്തമാക്കിയില്ല. ഡ്രൈവ്‌ ഷാഫ്റ്റിലേക്ക് നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന സിലിണ്ടർ ആകൃതിയിലുള്ള ഇലക്ട്രിക് മോട്ടോറാണ് ബാറ്ററിയുടെ കീഴിൽ. ഭാരം കുറഞ്ഞ അലുമിനിയത്തിൽ നിന്ന് എടുത്ത് ട്യൂബുലാർ ഫ്രെയിമാണ് കൺസെപ്റ്റ് ബൈക്ക് ഉപയോഗിക്കുന്നത്.

Ads by Google
Friday 28 Jun 2019 04.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW