Friday, June 28, 2019 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 03.52 PM

മഹീന്ദ്രയുടെ പ്രീമിയം ഷോറൂം ശൃംഖല പ്രവര്‍ത്തനമാരംഭിക്കുന്നു

mahindra world of suvs dealerships go live on june 28

'വേൾഡ് ഓഫ് എസ്‌യുവീസ ' എന്ന മഹീന്ദ്രയുടെ പ്രീമിയം ഷോറൂം സംവിധാനം ജൂണ്‍ 28 ന് പ്രവര്‍ത്തനമാരംഭിക്കും. മഹീന്ദ്ര ഷോറൂമുകളുടെ ഉള്ളില്‍ത്തന്നെ പ്രീമിയം മോഡലുകള്‍ക്കായി പ്രത്യേക ഇടം സജ്ജമാക്കുന്നതാണ് 'വേൾഡ് ഓഫ് എസ്‌യുവീസ '.

ഷോറൂമിനകത്ത് മറ്റൊരു ഷോറൂം എന്നാണ് വേള്‍ഡ് ഓഫ് എസ്‌യുവീസ് എന്നതിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. മാരുതി സുസുകിയുടെ നെക്‌സ, അരീന ഔട്ട്‌ലെറ്റുകള്‍ പോലെ രണ്ടുതരം ഡീലര്‍ഷിപ്പുകള്‍ ഉണ്ടായിരിക്കില്ല.

നിലവിലെ മഹീന്ദ്ര ഷോറൂമുകള്‍ 'പ്രൈം' എന്ന പ്രത്യേക മേഖല ആരംഭിക്കുന്നതിനായി നവീകരിച്ചു. പ്രത്യേക ഇടത്തില്‍ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ അല്‍ട്ടുറാസ് ജി4, മറാറ്റ്‌സോ എംപിവി, എക്‌സ്‌യുവി 300 കോംപാക്റ്റ് എസ്‌യുവി, എക്‌സ്‌യുവി 500, കെയുവി 100 എന്‍എക്‌സ്ടി എന്നീ വാഹനങ്ങളായിരിക്കും വില്‍പ്പനയ്ക്ക് വെയ്ക്കുന്നത്.

വ്യത്യസ്ത കളര്‍ സ്‌കീം, അലങ്കാരങ്ങള്‍ എന്നിവ 'വേൾഡ് ഓഫ് എസ്‌യുവീസിന്' നല്‍കും. വിര്‍ച്വല്‍ റിയാലിറ്റി സംവിധാനം കൂടി സജ്ജീകരിക്കും. ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട മഹീന്ദ്ര മോഡലുകള്‍ കാണുന്നതിനും ഓരോ നിറത്തിലും വാഹനം എങ്ങനെയിരിക്കുമെന്ന് പരിശോധിക്കുന്നതിനും ഇവിടെ സൗകര്യമൊരുക്കും.

മഹീന്ദ്ര എക്‌സ്‌യുവി 300 എഎംടി അധികം വൈകാതെ വിപണിയില്‍ അവതരിപ്പിക്കും. അല്‍ട്ടുറാസ് ജി4, എക്‌സ്‌യുവി 300, എക്‌സ്‌യുവി 500, ടിയുവി 300, ടിയുവി 300 പ്ലസ്, മറാറ്റ്‌സോ, ബൊലേറോ, കെയുവി 100 എന്‍എക്‌സ്ടി, ഥാര്‍, സ്‌കോര്‍പ്പിയോ, സൈലോ, വെരിറ്റോ തുടങ്ങിയ വാഹനങ്ങളാണ് മഹീന്ദ്ര വില്‍ക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW