Friday, June 28, 2019 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 01.09 PM

പ്രജാ വേദികക്കു ശേഷം ജഗന്റെ നോട്ടം നായിഡുവിന്റെ സ്വകാര്യ വസതിയില്‍; താമസം അനധികൃതം, വീട് ഒഴിയണമെന്ന് നോട്ടീസ്

കൃഷ്ണ നദി തീരത്തുനിന്നും 100 മീറ്റര്‍ പോലും അകലം പാലിക്കാതെ നിര്‍മ്മിച്ചിരിക്കുന്ന വസതി അടക്കമുള്ള 28 കെട്ടിടങ്ങള്‍ പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിക്കുന്നവയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.
Jagan mohan reddy, chandrababu naidu

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിര്‍മ്മിച്ച കെട്ടിട സമുച്ചയങ്ങള്‍ ഒന്നിനുപുറമേ ഒന്നായി പൊളിച്ചടുക്കാന്‍ പുതിയ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ നീക്കം. എട്ടു കോടി ചന്ദ്രബാബു നായിഡുവിന്റെ പ്രജാവേദിക മന്ദിരം പൊളിച്ചുനീക്കിയതിനു പിന്നാലെ ചന്ദ്രബാബു നായിഡുവിന്റെ സ്വകാര്യ വസതിക്കും സര്‍ക്കാര്‍ നോട്ടീസ് നല്‍കി.

കൃഷ്ണ നദി തീരത്തുനിന്നും 100 മീറ്റര്‍ പോലും അകലം പാലിക്കാതെ നിര്‍മ്മിച്ചിരിക്കുന്ന വസതി അടക്കമുള്ള 28 കെട്ടിടങ്ങള്‍ പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിക്കുന്നവയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

കഴിഞ്ഞയാഴ്ചയാണ് പ്രജാ വേദിക പൊളിക്കാന്‍ ജഗന്‍മോഹന്‍ റെഡ്ഡി നിര്‍ദേശം നല്‍കിയത്. നായിഡു സ്വകാര്യ ഒഴിയണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ വിജയസായ് റെഡ്ഡി പറഞ്ഞു. നദീതടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടം അനധികൃതമാണെന്ന് കണ്ടെത്തിയാല്‍ അത് പൊളിച്ചുനീക്കുകയാണ് വേണ്ടതെന്നും റെഡ്ഡി പറഞ്ഞു.

എന്നാല്‍ കെട്ടിടങ്ങള്‍ പൊളിച്ചുകളയുന്നത് വൈരാഗ്യംകൊണ്ടുമാത്രമാണെന്നൂം സംസ്ഥാനത്തിന്റെ നേട്ടത്തേക്കാര്‍ രാഷ്ട്രീയ ഈഗോ ആണ് പ്രവര്‍ത്തിക്കുന്നതെന്നും ചന്ദ്രബാബു നായിഡു പ്രതികരിച്ചു. പൊതുഫണ്ട് ദുര്‍വിനിയോഗം ചെയ്യുകയാണ്. എട്ടു കോടി രൂപ ചെലവിട്ടുനിര്‍മ്മിച്ചതാണ് പ്രജാ വേദികയെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW