Friday, June 28, 2019 Last Updated 3 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 08.36 AM

'നിങ്ങള്‍ അര്‍ഹിക്കുന്ന വിജയം' മോദിയെ അഭിനന്ദിച്ച് ഡൊണാള്‍ഡ് ട്രംപ്; ഒസാക്കയില്‍ നിര്‍ണായക കൂടിക്കാഴ്ച

uploads/news/2019/06/318025/modi.jpg

ഒസാക്ക (ജപ്പാന്‍): ഭീകരവാദം മാനവീകതയോടുള്ള വെല്ലുവിളിയെന്ന് ജി - 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്‌ക്കെതിരായുള്ള പോരാട്ടത്തിന് കൈകോര്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ട്. കാലാവസ്ഥാ വ്യതിയാനം പ്രധാന പ്രശ്‌നമെന്നും പ്രധാനമന്ത്രി.

ജി - 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ അനൗപചാരിക കൂടിക്കാഴ്ച നടത്തി. പൊതുതിരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും വിജയിച്ച പ്രധാനമന്ത്രിയെ ട്രംപ് അഭിനന്ദിച്ചു. ജപ്പാനിലെ ജി 20 ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

നിങ്ങള്‍ വിജയം അര്‍ഹിക്കുന്നു. ഇരുവരേയും ഒന്നിപ്പിക്കുന്നതില്‍ നിങ്ങള്‍ വലിയ കാര്യമാണ് ചെയ്തതെന്നും ട്രംപ് പറഞ്ഞു. നമ്മള്‍ തമ്മില്‍ സുഹൃത്തുക്കളാണെങ്കിലും നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ അത്രത്തോളം അടുത്തിട്ടില്ലെന്നും ട്രംപ് മോദിയോട് പറഞ്ഞു. സൈനിക മേഖലയില്‍ ഉള്‍പ്പടെ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും വ്യാപാരസംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കല്‍ എന്നിവയാണ് ജി 20 ഉച്ചകോടിയിലെ പ്രധാന അജണ്ട.

Ads by Google
Friday 28 Jun 2019 08.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW