Thursday, June 27, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 08.51 PM

പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയരുത്; രാഹുല്‍ ഗാന്ധിക്ക് രക്തത്തില്‍ കത്തെഴുതി യൂത്ത് കോണ്‍ഗ്രസ്

Youth Congress, Rahul Gandhi

പാറ്റ്‌ന: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന് രക്തം കൊണ്ട് എഴുതിയ കത്തുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസിന്റെ ബീഹാര്‍ ഘടകമാണ് കത്ത് എഴുതിയത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ബീഹാറിലെ പാര്‍ട്ടി ആസ്ഥാനത്ത് ഒത്തുകൂടിയാണ് പ്രവര്‍ത്തകര്‍ രക്തത്തില്‍ കത്തെഴുതിയത്.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡോ. മദന്‍ മോഹന്‍ ഝായ്ക്ക് കത്ത് കൈമാറി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം കോണ്‍ഗ്രസ് അധ്യക്ഷനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. കത്തിന് അനുകൂല പ്രതികരണമുണ്ടാകുമോയെന്ന് തനിക്ക് അറിയില്ലെന്നും എന്നാല്‍ പ്രവര്‍ത്തകരുടെ സ്‌നേഹമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മദന്‍ മോഹന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളടക്കം ഇടപെട്ടിട്ടും രാഹുല്‍ ഗാന്ധി തന്റെ തീരുമാനം മാറ്റിയിട്ടില്ല. രാഹുല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ നടക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW