Thursday, June 27, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 08.35 PM

ആ ധൈര്യം എനിക്ക് കിട്ടിയത് അച്ഛനില്‍ നിന്ന്..: അക്രമത്തെ ചെറുത്തു തോല്‍പ്പിച്ച മുന്‍ മിസ് ഇന്ത്യ ഉഷോഷി പറയുന്നു

 Ushoshi

കൊല്‍ക്കത്തയില്‍ ജോലി ചെയ്യുന്ന മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സും മോഡലുമായ ഉഷോഷി സെന്‍ ഗുപ്ത ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി ആക്രമിക്കപ്പെട്ടത് കുറച്ചു നാള്‍ മുന്‍പാണ്. അന്ന് നടന്ന സംഭവത്തില്‍ 15ഓളം അക്രമകാരികളെ സംയമനം കൂടാതെ ഉഷോഷി നേരിട്ടിരുന്നു. യുവാക്കള്‍ ക്യാബ് ആക്രമിച്ചപ്പോള്‍ അക്രമികാരികളുടെ വീഡിയോ ഉഷോഷി പകര്‍ത്തി. അക്രമികള്‍ െ്രെഡവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും ഉഷോഷി പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം ലോകം മുഴുവന്‍ അറിഞ്ഞത്.

അന്ന് ധൈര്യത്തോടെ ഈ സംഭവത്തെ നേരിട്ടതിനെ കുറിച്ച് ഇപ്പോള്‍ ഉഷോഷി തുറന്നു പറയുകയാണ്. '' ആ ധൈര്യം എനിക്ക് ലഭിച്ചത് എന്റെ അച്ഛനില്‍ നിന്നാണ്. എന്റെ അച്ഛന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഓഫീസര്‍ ആയിരുന്നു. അദ്ദേഹം നല്ല ധൈര്യശാലിയാണ്. യൂണിഫോമിലുള്ള ആ അച്ഛനെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ പ്രചോദനം അദ്ദേഹമാണ്. എന്തെങ്കിലും തെറ്റായി നടക്കുന്നുണ്ടെന്നു തോന്നിയാല്‍ അദ്ദേഹം ശക്തമായിത്തന്നെ പ്രതികരിക്കുമായിരുന്നു. ഒരവസരം കിട്ടിയാല്‍ ഇനിയും ഞാന്‍ അനീതിക്കെതിരെ പ്രതികരിക്കും. അച്ഛന്‍ മാത്രമല്ല സഹോദരിയും എന്നേക്കാള്‍ ധൈര്യശാലിയാണ്.

എന്തെങ്കിലും കാര്യം ശരിയായി നടക്കുന്നില്ലെങ്കില്‍ എനിക്ക് ചിലപ്പോള്‍ കരയാന്‍ തോന്നും. യാദൃച്ഛികം എന്ന് വിളിക്കാമോയെന്നറിയില്ല അക്രമികള്‍ ക്യാബ് അടിച്ചു തകര്‍ത്തു കൊണ്ടിരുന്നപ്പോള്‍ എന്റെ സഹോദരി എന്നെ വിളിച്ചു. അല്‍പസമയത്തിനകം അവള്‍ സംഭവസ്ഥലത്തേക്ക് വരികയും ചെയ്തു. ചെറുപ്പത്തില്‍ എന്‍സിസിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ളതുകൊണ്ടായിരിക്കാം. ആര്‍ക്കെങ്കിലും എതിരെ അന്യായം നടക്കുന്നുണ്ടെന്നു തോന്നിയാല്‍ ഞാന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ഇരകള്‍ക്കു വേണ്ടി യുദ്ധം ചെയ്യുകയും ചെയ്യുമായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ പാതി സത്യം മാത്രമേയുള്ളൂ. ഒരു സ്ത്രീക്കു നേരെയുള്ള ആക്രമണം എന്നു പറഞ്ഞ് വാര്‍ത്ത കൊടുക്കരുത്.

ആ സംഭവം എനിക്കും, എന്റെയൊപ്പം കാറിലുണ്ടായിരുന്ന സഹയാത്രികയായ സുഹൃത്തിനും ക്യാബ് െ്രെഡവര്‍ക്കും എതിരെയുള്ള പീഡനം തന്നെയായിരുന്നു. സുഹൃത്ത് എല്‍ജിബിറ്റി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ ഈ ആക്രമണം ആണിനെയും പെണ്ണിനെയും എല്‍ജിബിറ്റി വിഭാഗക്കാരെയും ഒരുപോലെ ബാധിക്കുന്നതാണ്. എന്റെ നഗരത്തിലെ വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്കെതിരെയുള്ള ആക്രമണമാണത്. അവള്‍ ബോള്‍ഡ് ആണ്, ധീരയാണ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നതിനേക്കാളിഷ്ടം അവള്‍ കൊല്‍ക്കത്തയുടെ മകളാണ് എന്ന് വിശേഷിപ്പിക്കപ്പെടാനാണ്'' ഉഷോഷി പറയുന്നു.

Ads by Google
Thursday 27 Jun 2019 08.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW