Thursday, June 27, 2019 Last Updated 6 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 07.22 PM

വാജ്‌പേയിക്ക് മന്‍മോഹന്‍ സിംഗ് നല്‍കിയ ആനുകൂല്യം മന്‍മോഹന് മോഡി നല്‍കിയില്ല; പരാതിയുമായി മുന്‍ പ്രധാനമന്ത്രി

Manmohan Singh , AB Vajpayee, Narendra Modi

ന്യൂഡല്‍ഹി: ഓഫീസ് ജീവനക്കാരെ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു. തന്റെ ഓഫീസിന്റെ പ്രവര്‍ത്തനത്തിന് 14 ജീവനക്കാരെ തന്നെ നിലനിര്‍ത്തണമെന്ന മന്‍മോഹന്‍ സിംഗിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്‍മോഹന്‍ സിംഗ് കത്തയച്ചു.

യു.പി.എ അധികാരത്തില്‍ വന്നപ്പോള്‍ മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്ക് മുഴുവന്‍ ജീവനക്കാരെയും അനുവദിച്ചിരുന്നു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. മുന്‍ പ്രധാനമന്ത്രിമാരായ ഐ.കെ ഗുജ്‌റാളിനും പി.വി നരസിംഹ റാവുവിനും അവരുടെ ഓഫീസ് പ്രവര്‍ത്തനത്തിന് ജീവനക്കാരെ അനുവദിച്ചിരുന്നുവെന്നും മന്‍മോഹന്‍ സിംഗ് തന്റെ കത്തില്‍ ചൂണ്ടിക്കാട്ടി.

മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിംഗിന് 14 ജീവനക്കാരെ അനുവദിച്ചിരുന്നത് 5 ആയാണ് വെട്ടിച്ചുരുക്കിയത്. മെയ് 26ന് രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് നാല് ദിവസം മുമ്പാണ് മന്‍മോഹന്‍ സിംഗിന്റെ ജീവനക്കാരെ വെട്ടിക്കുറച്ചത്. നിലവില്‍ രണ്ട് പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍, ഒരു എല്‍.ഡി €ാര്‍ക്ക്, രണ്ട് പ്യൂണ്‍ എന്നിങ്ങനെയാണ് മന്‍മോഹന്‍ സിംഗിന്റെ ജീവനക്കാര്‍.

പ്രധാനമന്ത്രിമാര്‍ അധികാരമൊഴിഞ്ഞ് അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര ക്യാബിനറ്റ് മന്ത്രിക്ക് തുല്യമായ സൗകര്യങ്ങള്‍ ലഭിക്കും. നരസിംഹ റാവു പ്രധാനമന്ത്രി ആയിരിക്കെയാണ് ഈ നിയമം കൊണ്ടുവന്നത്. 14 ഓഫീസ് ജീവനക്കാര്‍, ഓഫീസ് നിര്‍വഹണത്തിന്റെ ചെലവ്, ചികിത്സാ ചെലവുകള്‍, ആഭ്യന്തര വിമാന യാത്രാ ടിക്കറ്റുകള്‍, എസ്.പി.ജി സുരഷ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഒരു പേഴ്‌സണല്‍ അസിസ്റ്റന്റിനേയും ഒരു പ്യുണിനേയും സര്‍ക്കാര്‍ ചെലവില്‍ ഒപ്പം നിര്‍ത്താം.

ഈ നിയമം പിന്നീട് പല ഭേദഗതികള്‍ക്ക് വിധേയമായി മുന്‍ പ്രധാനമന്ത്രിമാര്‍ ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ ലഭ്യമാക്കും എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.

Ads by Google
Ads by Google
Loading...
TRENDING NOW