Thursday, June 27, 2019 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 06.26 PM

ഞങ്ങളുടെ കരുത്തും അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് ജയരാജേട്ടന്‍: വാനോളം പുകഴ്ത്തി വീണ്ടും പി.ജെ. ആര്‍മി

Facebook post, P.J.Army

കണ്ണൂര്‍: പി.ജയരാജനെ വീണ്ടും വാനോളം പുകഴ്ത്തി പി.ജെ.ആര്‍മി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജ്. പി.ജെ. ആര്‍മി എന്ന പേര് മാറ്റണമെന്നും, ബിംബമാക്കി മാറ്റരുതെന്നുമുള്ള പി.ജയരാജന്റെ അഭ്യര്‍ത്ഥന വന്ന് ദിവസങ്ങള്‍ മാത്രം കഴിയവെയാണ് വീണ്ടും പുകഴ്ത്തലുമായി പേജ് രംഗത്തെത്തിയിരിക്കുന്നത്. ജയരാജന്റെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ പേജിന്റെ അഡ്മിന്‍ തന്നെ ക്ഷമാപണവുമായി എത്തിയിരുന്നു.

ഈ മനുഷ്യന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും നോട്ടത്തിലും ഉച്ഛ്വാസത്തിലും രാഷ്ട്രീയമുണ്ട്.. എന്ന മുഖവുരയോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. തങ്ങളുടെ കരുത്തും അഭിമാനവും സ്വകാര്യ അഹങ്കാരവും ആണ് ജയരാജേട്ടര്‍ എന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ മനുഷ്യന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും നോട്ടത്തിലും ഉച്ഛ്വാസത്തിലും രാഷ്ട്രീയമുണ്ട്.....
അതിനെ പ്രധാനമായും മനുഷ്യ സ്നേഹം എന്ന ഒറ്റവാക്കിനാൽ രേഖപ്പെടുത്തുന്നു....
വെറുപ്പിന്റെ രാഷ്ട്രീയ തണലിൽ നിന്ന് കൈയ്യറുത്ത് മാറ്റിയവരുടെ കൈകളിലെല്ലാം മാനവ സ്നേഹത്തിന്റെ ചെങ്കൊടി നൽകി...
കണ്ണൂരിന്റെ സാന്ത്വന സ്പർശങ്ങൾക്കും ഉണ്ട് സ:പിജെയുടെ കരുതലുകൾ....
പണ്ടൊരു തിരുവോണ നാളിൽ വെട്ടിനുറുക്കപ്പെട്ടയാൾ, അംഗ പരിമിതനാക്കപ്പെട്ടയാൾ, ഒരിക്കലും തിരികെ വരില്ലെന്ന് കരുതിയവർക്കെല്ലാം ഉൾക്കിടിലമായി അവശേഷിക്കുന്ന കയ്യിൽ ചുവന്ന പതാകയും തിരുകി പുഞ്ചിരിച്ച് കൊണ്ട് കണ്ണൂരിന്റെ തെരുവുകളിൽ ഇങ്ക്വിലാബ് മുഴക്കിയ ധീരത അതേ ചിരിയിൽ ഇന്നും കണ്ണൂരിനെ നയിക്കുന്നു......
ജയരാജേട്ടനെ പോലെ കരുത്തുറ്റ മനുഷ്യ സ്നേഹിയായ ഒരു നേതാവിനെ ഇന്ന് ഈ നാടിന് ആവശ്യമാണ്....
എന്നും അഭിമാനത്തോടെ ഞങ്ങൾക്ക് പറയാൻ കഴിയും.....
ഞങ്ങളുടെ കരുത്തും അഭിമാനവും സ്വകാര്യ അഹങ്കാരവും ആണ് ജയരാജേട്ടൻ......
അതുകൊണ്ട് തന്നെ ഞങ്ങളുടെ കണ്ണും കരളും ജീവനും താങ്കളോട് ഐക്യപ്പെട്ടിരിക്കുന്നു....
സ്നേഹാഭിവാദ്യങ്ങൾ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW