Thursday, June 27, 2019 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 04.01 PM

10 ദിവസത്തിനിടെ ആറ് രാജവെമ്പാലകള്‍... ആശങ്കയോടെ വഴിക്കടവ് നിവാസികള്‍

uploads/news/2019/06/317857/king-cobra.jpg

എടക്കര വഴിക്കടവില്‍ വീണ്ടും രാജവെമ്പാലകള്‍. ഇന്നലെ രണ്ട് രാജവെമ്പാലകളെ കൂടി പിടികൂടി. ആനമറിയിലെ കോക്കാടന്‍ ആമിയുടെയും പൂവത്തിപൊയിലെ നെയ്‌വാതുക്കള്‍ അലവിയുടെയും വീടുകളില്‍ നിന്നാണ് പാമ്പുകളെ പിടികൂടിയത്. പാമ്പുപിടുത്ത വിദഗ്ധനായ മുജീബ് റഹ്മാനാണ് രണ്ടിനെയും പിടികൂടിയത്.

10 ദിവസത്തിനിടയില്‍ ആറാമത്തെ രാജവെമ്പാലയാണ് വഴിക്കടവില്‍ നിന്നും പിടികൂടുന്നത്. വിശക്കുമ്പോള്‍ ഭക്ഷണം തേടിയാണ് ഇവ വീടുകളിലേയ്ക്ക് വരുന്നത്. എലിയാണ് പാമ്പുകളുടെ ഭക്ഷണം. എലി വീട്ടില്‍ ഉണ്ടെങ്കില്‍ പാമ്പുകള്‍ പെരുകും. അതിനാല്‍ എലിയെയാണ് ആദ്യം ഇല്ലാതാക്കേണ്ടത്.

എലികളുടെ എണ്ണം കുറയണമെങ്കില്‍ മാലിന്യം ഇല്ലാതാകണം. മികച്ച മാലിന്യ സംസ്‌കരണം ഒരുക്കിയ വീടുകളില്‍ പാമ്പ് ശല്യം താരതമ്യേന കുറവായിരിക്കും. മൃഗങ്ങളും പാമ്പുകളും നാട്ടിലിറങ്ങി എന്നതാണ് പലപ്പോഴും പരാതി. സത്യത്തില്‍ നാടും കാടും എന്ന വേര്‍തിരിവ് മനുഷ്യന് മാത്രമാണ്. മൃഗങ്ങള്‍ക്ക് രണ്ടും ഒരുപോലെയാണ്. രാജവെമ്പാല മാത്രമാണ് കാട്ടിലെ പാമ്പ്. മൂര്‍ഖന്‍ നാട്ടിലെ പാമ്പാണ് എന്നാണ് പലരുടെയും ധാരണ.

പാമ്പ് പാലുകുടിക്കും മുട്ടകഴിക്കും എന്നതൊക്കെ തെറ്റിദ്ധാരണകളാണ്. അവ നൃത്തം ചെയ്യാറില്ല തരംഗങ്ങള്‍ തിരിച്ചറിഞ്ഞാണ് പാമ്പുകളുടെ സഞ്ചാരം. വിഷമുണ്ടെങ്കിലും പലതിനും മനുഷ്യ ജീവനെടുക്കാന്‍ മാത്രം തീവ്രവിഷം ഇല്ല. കേരളത്തില്‍ കണ്ടെത്തിയ 104 ഇനം പാമ്പുകളില്‍ ഇരുപതിനും മുപ്പതിനും ഇടയ്ക്ക് മാത്രമാണ് വിഷപ്പാമ്പുകള്‍. അതിലും കുറച്ചെണ്ണത്തിന് മാത്രമേ മനുഷ്യജീവന് ഭീഷണി ഉയര്‍ത്താന്‍ കഴിയൂ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW