Thursday, June 27, 2019 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 04.28 PM

എല്‍ജിയുടെ ഡബ്ല്യൂ പരമ്പര ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍

lg new w series smartphones launched in india

ഇന്ത്യന്‍ വിപണിയില്‍ എല്‍ജിയുടെ ഡബ്ല്യൂ പരമ്പര ഫോണുകള്‍ അവതരിപ്പിച്ചു. ഡബ്ല്യൂ10, ഡബ്ല്യൂ30, ഡബ്ല്യൂ30 പ്രോ ഫോണുകളാണ് എല്‍ജി ഡബ്ല്യൂ-പരമ്പരയിലുള്ളത്. എല്‍ജി ഡബ്ല്യൂ10-ന് 8999 രൂപയും, എല്‍ജി ഡബ്ല്യൂ30-യ്ക്ക് 9999 രൂപയുമാണ് വില.

എന്നാല്‍ എല്‍ജി ഡബ്ല്യൂ30 പ്രോയുടെ വില പുറത്തു വിട്ടിട്ടില്ല. മൂന്ന് സ്മാര്‍ട്ഫോണുകളിലും 4000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്. ഫിംഗര്‍പ്രിന്റ് സ്‌കാനറും, ഫെയ്സ് അണ്‍ലോക്ക് സൗകര്യവും ഈ ഫോണുകളില്‍ ലഭ്യമാണ്.

ഡബ്ല്യൂ 10 ഫോണില്‍ 6.19 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ ആണുള്ളത്. 2ഗിഗാഹെര്‍ട്സ് മീഡിയാടെക് ഹീലിയോ പി 22 പ്രോസര്‍ ശക്തിപകരുന്ന ഫോണില്‍ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ് ശേഷി എന്നിവയുണ്ടാവും. എല്‍ജി ഡബ്ല്യൂ 10 ഫോണില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണുള്ളത്. ഇതില്‍ 13 മെഗാപിക്സല്‍ സെന്‍സറും അഞ്ച് മെഗാപിക്സല്‍ സെന്‍സറും ഉള്‍ക്കൊള്ളുന്നു.

സെല്‍ഫിയ്ക്ക് വേണ്ടി എട്ട് മെഗാപിക്സലിന്റെ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഡബ്ല്യൂ30 ഫോണിലും 2ഗിഗാഹെര്‍ട്സ് മീഡിയാടെക് ഹീലിയോ പി 22 പ്രോസറും മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജുമാണുള്ളത്. എന്നാല്‍ ഡിസ്പ്ലേയ്ക്ക് വലിപ്പം കൂടുതലുണ്ട്. 6.26 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയാണ് ഡബ്ല്യൂ30 ഫോണില്‍ ഉള്ളത്.

ഡബ്ല്യൂ30 പ്രോയില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 632 ഒക്ടാകോര്‍ പ്രൊസസറും നാല് ജിബി റാമും 64 ജിബി സ്റ്റോറേജും ലഭ്യമാണ്. ട്രിപ്പിള്‍ ക്യാമറ സംവിധാനവും എല്‍ജിയുടെ ഡബ്ല്യൂ30, ഡബ്ല്യൂ30 പ്രോ സ്മാര്‍ട്ഫോണുകള്‍ക്കുണ്ട്. 12 എംപി പ്രധാന സെന്‍സര്‍, 13 എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണ് ഡബ്ല്യൂ30 സ്മാര്‍ട്ഫോണിനുള്ളത്. അതേസമയം ഡബ്ല്യൂ30 പ്രോയില്‍ 13 എംപി, 5എംപി, 8എംപി സെന്‍സറുകളാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW