Thursday, June 27, 2019 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 04.01 PM

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ മരണം ശക്തമായ നടപടിവേണം: ദമ്മാം നവോദയ സാംസ്‌കാരിക വേദി

ദമ്മാം: ആന്തൂരിൽ പുതുതായി നിർമ്മിച്ച കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു നവോദയ കിഴക്കൻ പ്രവിശ്യ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി സ്വാഗതം ചെയ്യുന്നതോടൊപ്പം കൂടുതൽ അന്വേഷണങ്ങളിലൂടെ സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്തി കർശനമായ നടപടികൾ സ്വീകരിക്കണം, ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കാൻ പാടില്ല. പുതിയ തൊഴിൽ സാഹചര്യങ്ങളിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ നിന്നും പ്രവാസികൾ കൂട്ടത്തോടെ മടങ്ങുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

ഉപജീവനത്തിനായി ചെറുതും വലുതുമായ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സമീപിക്കുമ്പോൾ ഉദ്യോഗസ്ഥരിൽ ചിലർ സ്വീകരിക്കുന്ന നിഷേധാത്മകമായ നിലപാടുകളാണ് ഇത്തരം സംഭവങ്ങൾക്കു കാരണം. ഭരണസമിതിയുടെയും സർക്കാർസംവിധാനങ്ങളുടെയും ശക്തമായ ഇടപെടലുകളിലൂടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് നവോദയ ആവശ്യപ്പെട്ടു.

ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന വ്യവസായങ്ങളെക്കുറിച്ചു തീർപ്പു കല്പിക്കുന്നതിനായി സർക്കാർ മൂന്നു കേന്ദ്രങ്ങളിലായി പ്രഖ്യാപിച്ച അദാലത്തുകൾ ജില്ലാ അടിസ്ഥാനത്തിൽ സമയബന്ധിതമായി നടപ്പിലാക്കുകയും ഇതൊരു സ്ഥിരം സംവിധാനമായി നിലനിർത്തുകയും വേണം. പഞ്ചായത്തു സിക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്താനും, കാലതാമസം വരുതുന്നതിനെതിരെ ചട്ടം കൊണ്ടുവരാനും, ഓൺലൈൻ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും, അപ്പീൽ സമ്പ്രദായത്തിന്റെ കാലാവധി ഒരു മാസമായി നിജപ്പെടുത്താനും, കോഴിക്കോട്ടും കൊച്ചിയിലും ട്രൈബുണൽ കൊണ്ടുവരാനുമുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്.

വ്യവസായങ്ങൾ തുടങ്ങാൻ നിലവിലുള്ള ഏകജാലക സമ്പ്രദായത്തിലെ പോരായ്മകൾ പരിഹരിച്ചു കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. പ്രവാസികളുടെ ഉന്നമനത്തിനായി കേരളസർക്കാർ നടത്തിയിട്ടുള്ള ക്ഷേമ പ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്നതിനായി മനഃപൂർവ്വം ജനവിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയണം. എന്നാൽ പ്രതിപക്ഷനേതാവും യൂ ഡി എഫും ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ് .

ആഗോള തലത്തിൽപ്രവാസി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും എല്ലാ വിഭാഗങ്ങളിലും പെട്ട പ്രവാസികളെ ഉൾപ്പെടുത്തികൊണ്ടു വിവിധങ്ങളായ വിഷയങ്ങൾ ആസ്പദമാക്കി സ്റ്റാൻഡിങ് കമ്മറ്റികൾ രൂപവൽക്കരിച്ചു പ്രവർത്തനം നടത്തി വരികയാണ്. ഇത്തരം നടപടികൾ ഫലം കണ്ടു തുടങ്ങിയതിലുണ്ടായ നിരാശയാണ് ലോകകേരള സഭാ വൈ: ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവിന്റെ രാജി നാടകത്തിലൂടെ വെളിവാകുന്നത്.

യു ഡി എഫ് കാലത്തു അഞ്ഞൂറ് രൂപയായിരുന്ന പ്രവാസി പെൻഷൻ രണ്ടായിരമാക്കി വർധിപ്പിച്ചതും, രോഗികളായി നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ സൗജന്യ ആംബുലൻസ്, ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെ തുടങ്ങി ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയതും നടപ്പിലാക്കികൊണ്ടിരിക്കുന്നതുമായ മുഴുവൻ നേട്ടങ്ങളും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ കൊണ്ട് മറച്ചു വെക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് .

ദൗർഭാഗ്യകരമായ ഒരു സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള സാധ്യതയാക്കുന്നതിനു പകരം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും പ്രവാസി ക്ഷേമ പദ്ധതികൾ കൂടുതൽ

ജനകീയമാക്കുന്നതിനുമുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ പിന്തുണ നൽകുകയാണ് പ്രതിപക്ഷ നേതാവും ഇതര പ്രവാസിസംഘടനകളും ഈ അവസരത്തിൽ ചെയ്യേണ്ടതെന്നും നവോദയ അറിയിച്ചു .

Ads by Google
Thursday 27 Jun 2019 04.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW