Thursday, June 27, 2019 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 01.43 PM

തടവുകാരികള്‍ ചാടിപ്പോയ സംഭവം; തടവുകാര്‍ക്ക് ജയിലില്‍ നല്‍കിയത് അമിത സ്വാതന്ത്രമെന്ന് മുഖ്യമന്ത്രി

uploads/news/2019/06/317820/pinarayi.jpg

തിരുവനന്തപുരം: വനിതാ തടവുകാര്‍ ജയില്‍ ചാടുന്നത് ആദ്യ സംഭവമാണെന്നും തടവുകാര്‍ക്ക് ജയിലില്‍ അമിത സ്വാതന്ത്ര്യം നല്‍കിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അട്ടക്കുളങ്ങര ജയിലില്‍ തടവുകാരികള്‍ ജയില്‍ ചാടിയ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.

ഇതിനിടെ, ജയില്‍ ചാടിയ തടവുകാരികള്‍ക്കായുള്ള പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തുടരന്വേഷണം നടത്തും. ജയില്‍ ചാടുന്നതിന് ആരെങ്കിലും സഹായിച്ചോ എന്നതും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് അട്ടക്കുളങ്ങര ജയിലില്‍ നിന്ന് റിമാന്റ് പ്രതികളായ ശില്‍പ മോള്‍, സന്ധ്യ എന്നിവര്‍ ജയില്‍ ചാടിയത്. അടുക്കളത്തോട്ടത്തിലെ മുരിങ്ങ മരത്തില്‍ കയറിയാണ് ഇരുവരും മതില്‍ ചാടി രക്ഷപ്പെട്ടത്. ജയില്‍ ചാടുന്നതിന് മുമ്പായി ശില്‍പ തന്റെ സഹായിയെ ജയിലില്‍ നിന്ന് ഫോണ്‍ ചെയ്യുകയും ചെയ്തിരുന്നു. അടുക്കളത്തോട്ടത്തിലെ മതിലിനോട് ചേര്‍ന്നുള്ള മുരിങ്ങ മരത്തില്‍ കയറി മതില്‍ ചാടിയ ഇവര്‍ ഒരു ഓട്ടോയില്‍ കയറി രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇരുവരുടെയും വീടുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW