Thursday, June 27, 2019 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 12.47 PM

വായ്പാ തുക തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച് തര്‍ക്കം; പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

uploads/news/2019/06/317811/v-j-jose.jpg

കൊച്ചി: വായ്പ എടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. ഏലൂര്‍ വി.ജെ. ജോസ് ആണ് ഇത്തരത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഗ്രീന്‍പീസ് നിയോഗിച്ച കേരളത്തിലെ ആദ്യ റിവര്‍ കീപ്പറാണ് ഏലൂര്‍ ഫെറി വടശേരി വീട്ടില്‍ വിജെ ജോസ്. 60 വയസ്സായിരുന്നു.

മകന് ഇരുചക്രവാഹനം വാങ്ങിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ട വായ്പ തിരിച്ചടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. രാവിലെ 7.45 നാണ് സംഭവം. ഇരുചക്ര വാഹനം വാങ്ങുന്നതിനെടുത്ത വായ്പയുടെ രണ്ട് അടവുകള്‍ മുടങ്ങിയിരുന്നു. ഈ തുക 30ന് അടക്കാമെന്നു പറഞ്ഞിരുന്നതാണ്.

എങ്കിലും, ഇതിന്റെ പേരില്‍ ബാങ്കുകാര്‍ മൂന്നു തവണ വീട്ടില്‍ വന്നതായി വി.ജെ. ജോസിന്റെ മകന്‍ പറയുന്നു. ബാങ്കുകാരുമായി ജോസ് തര്‍ക്കത്തിലേര്‍പ്പെടുകയും വീട്ടില്‍ നിന്നു ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു മരണം.

നെഞ്ചുവേദന അനുഭവപ്പെട്ട ജോസിനെ വാഹനത്തില്‍ കയറ്റാനും മറ്റും ബാങ്കുകാര്‍ സഹായിച്ചിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കോളാമെന്നു അവര്‍ പറഞ്ഞെങ്കിലും പിന്നെ ഇവരെക്കുറിച്ച് ഒരു വിവരമുണ്ടായില്ലെന്നാണ് ജോസിന്റെ ബന്ധുക്കള്‍ പറയുന്നത്.

Ads by Google
Thursday 27 Jun 2019 12.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW