Thursday, June 27, 2019 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 01.13 PM

ബീഫ് കടത്തിയെന്നാരോപിച്ച് ഗോസംരക്ഷകരുടെ ക്രൂരമര്‍ദ്ദനം ; ആശുപത്രിയില്‍ കിടക്കുമ്പോള്‍ കേസെടുത്ത് പോലീസും

uploads/news/2019/06/317810/cow.jpg

റായ്പൂര്‍: ബീഫ് കടത്തിയെന്നാരോപിച്ച് ഗോസംരക്ഷകരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ യുവാക്കള്‍ക്കെതിരേ കേസെടുത്ത് പോലീസിന്റെയും പീഡനം. ഹരിയാനയിലെ ഗുരുഗ്രാമില്‍ ബുധനാഴ്ച മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന തയീദ്, സായല്‍ അഹമ്മദ് എന്നീ യുവാക്കള്‍ക്കെതിരേയാണ് പോലീസ് ഗോസംരക്ഷണ നിയമപ്രകാരം കേസെടുത്തത്. ട്രക്കില്‍ പോകുകയായിരുന്ന യുവാക്കളെ ബീഫ് കടത്തുന്നു എന്നാരോപിച്ച് ഗോസംരക്ഷകര്‍ പിടിച്ചു നിര്‍ത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

നാലുപേരായിരുന്നു ട്രക്കില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. യുവാക്കളില്‍ നിന്നും പിടിച്ചെടുത്ത മാംസം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. യുവാക്കളും പരാതി നല്‍കിയിട്ടുണ്ടെങ്കിലും മര്‍ദ്ദിച്ചവര്‍ക്കെതിരേ പോലീസ് കേസെടുത്തില്ല. മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയപ്പോഴാണ് പോലീസ് ഗോസംരക്ഷണ നിയമപ്രകാരം കേസെടുത്തത്. അതേസമയം ആള്‍ക്കൂട്ട ആക്രമണം പെരുകി വരുന്നതിനെതിരേ പ്രധാനമന്ത്രി കര്‍ശന നടപടിക്ക് നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഹരിയാനയില്‍ പുതിയ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡില്‍ മോട്ടോര്‍സൈക്കിള്‍ മോഷണം ആരോപിച്ച് 24 കാരനെ ആള്‍ക്കാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. അതിനിടയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാകുന്നത് മുസ്‌ളീങ്ങളെ പോലെയുള്ള ന്യൂനപക്ഷങ്ങളാണെന്ന ആരോപണവും ശക്തമാണ്. ബിജെപിയാണ് ഹരിയാനയില്‍ ഭരണം നടത്തുന്നത്്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW