Thursday, June 27, 2019 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 11.18 AM

മമ്മൂക്ക എന്ത് ചെയ്യുന്നു എന്ന് ഊഹിക്കാനാകും, എന്നാല്‍ മോഹന്‍ലാലിന്റെ കാര്യത്തില്‍ സാധിക്കില്ല; കമല്‍ പറയുന്നു

mohanlal and mammootty

മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും മലയാള സിനിമയുടെയും മലയാളികളുടെയും സ്വകാര്യ അഹങ്കാരമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നമ്മളെ വിസ്മയിപ്പിക്കുന്ന മോഹന്‍ലാല്‍ ലൂസിഫര്‍ എന്ന ചിത്രം 200 കോടി ക്ലബ്ബിലെത്തിച്ച് തന്റെ സ്റ്റാര്‍ഡം വീണ്ടും നിലനിര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും അഭിനയരീതികളെ കുറിച്ച് തുറന്നു പറയുകയാണ് പ്രമുഖ സംവിധായകന്‍ കമല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

വിസ്മയിപ്പിച്ച നടനെപ്പറ്റിയുള്ള അവതാരക രഞ്ജിനി ഹരിദാസിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കമല്‍. ''ക്യാമറ ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ മോഹന്‍ലാല്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിനെപ്പറ്റി നമുക്ക് അറിയില്ല. മമ്മൂക്ക അഭിനയിക്കാന്‍ പോകുന്നത് എന്താണെന്ന് ഒരു പരിധിവരെ എനിക്ക് ഗസ് ചെയ്യാന്‍ മറ്റും. പക്ഷേ മോഹന്‍ലാലിന്റെ കാര്യത്തില്‍ അത് പറ്റില്ല'' - കമല്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW