Thursday, June 27, 2019 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 10.23 AM

ആശുപത്രിയില്‍ ഡ്യൂട്ടി സമയത്ത് ടിക് ടോക്ക് ഷൂട്ടിംഗ്; നഴ്‌സുമാര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി

tik tok video

ഭുവനേശ്വര്‍: ആശുപത്രിയിലിരുന്ന് ഡ്യൂട്ടിക്കിടെ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്‌സുമാര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി. ഇവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ജില്ല മെഡിക്കല്‍ ഓഫീസര്‍. ഒഡീസയിലെ മാല്‍ക്കാഗിരി ജില്ലാ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കെതിരെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും റിപ്പോര്‍ട്ട് ഉടന്‍ തന്നെ നല്‍കുമെന്നും ആശുപത്രി ഓഫീസര്‍ ഇന്‍-ചാര്‍ജ് തപന്‍ കുമാര്‍ ഡിന്‍ഡയും അറിയിച്ചു.

നഴ്‌സുമാരുടെ ടിക് ടോക് വീഡിയോ വൈറലായതോടെയാണ് നടപടി ഉണ്ടാകുന്നത്. ജില്ലാ ആശുപത്രിയിലെ നവജാതശിശുക്കളുടെ പ്രത്യേകപരിചരണ വിഭാഗത്തില്‍വെച്ചാണ് നഴ്സുമാര്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ചത്. നഴ്സുമാര്‍ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെയും വീഡിയോയില്‍ വ്യക്തമായി കാണാം.

നഴ്സുമാരുടെ വീഡിയോ വൈറലായതോടെ പലരും രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് നഴ്സുമാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചത്.

Ads by Google
Thursday 27 Jun 2019 10.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW