Thursday, June 27, 2019 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 09.11 AM

ബിനോയി കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനമാകും ; ലുക്കൗട്ട് നോട്ടീസുമായി മുംബൈ പോലീസ് സംഘം

uploads/news/2019/06/317777/binoy-kodiyeri.jpg

മുംബൈ: ബിഹാർ സ്വദേശിനി നൽകിയ പീഡന പരാതിയിൽ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് കോടതി ഉത്തരവ് പുറപ്പെടുവിക്കും. ഉച്ചയ്ക്ക് മൂന്നുമണിക്കാകും അഡീഷണൽ സെഷൻസ് ജഡ്ജ് എംഎച്ച് ഷെയ്ക്ക് ഉത്തരവ് നൽകുക. ജാമ്യം നിഷേധിച്ചാല്‍ മുംബൈ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് അനന്തരനടപടി ആലോചിക്കും.

കേസില്‍ ഒളിവില്‍ പോയിരിക്കുന്ന ബിനോയിക്കെതിരേ ഇന്നലെ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി. ബിനോയിയെ തേടി മുംബൈ പോലീസ് എത്തിയിരുന്നെങ്കിലും കണ്ടെത്താനായിട്ടില്ല. രാജ്യം വിട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ്. കേസില്‍ ബിനോയിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുകയും വേണം.

ജൂൺ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനിൽ പീഡന പരാതി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡൻഡോഷി സെഷൻസ് കോടതിയിൽ ബിനോയ് ജാമ്യഹർജി നൽകിയത്. യുവതിയില്‍ തനിക്ക് കുട്ടിയില്ലെന്നും ബ്ലാക്ക്മെയിൽ ചെയ്ത് പണംതട്ടാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും ബിനോയി വാദിക്കുന്നു.

യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യം തന്നെയാണ് ബിനോയിയുടെ അഭിഭാഷകനും ചൂണ്ടിക്കാട്ടുന്നത്. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേര​ത്തേ അയച്ച വക്കീൽ നോട്ടീസിൽ ബിനോയ് തന്നെ കല്യാണം കഴിച്ചതാണെന്ന് യുവതി പറയുന്നു. എന്നാൽ പൊലീസിൽ നൽകിയ പരാതിയിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണുള്ളത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ വിവാഹം കഴിച്ചെന്ന് കാണിച്ചിരിക്കുന്ന സമയത്ത് ബിനോയി സ്ഥലത്ത് ഇല്ലായിരുന്നു എന്ന് കാണിക്കുന്ന പാസ്പോര്‍ട്ട് തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.

ഇരുവരും വിവാഹം ചെയ്തതായി, 2015 ജനുവരി 28 ന് മുംബൈ നോട്ടറിക്ക് മുമ്പാകെ സത്യവാങ്‌മൂലം രേഖപ്പെടുത്തി എന്നാണ് യുവതിയുടെ അവകാശവാദം. എന്നാല്‍ ഈ സമയത്ത് ദുബായിലാണെന്ന് തെളിയിക്കുന്ന പാസ്പോർട്ട് രേഖയാണ് കോടതിക്ക് കൈമാറിയിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ചൂഷണം ചുണ്ടിക്കാട്ടാനാണ് പ്രോസിക്യൂഷന്റെ ശ്രമം. ബിനോയിയും യുവതിയും ഒന്നിച്ച് താമസിച്ചതിന്റെ രേഖകൾ പൊലീസ് കോടതിയിൽ നൽകിയിട്ടുണ്ട്. ഡിഎന്‍എ ടെസ്റ്റ് ഒഴിവാക്കണമെന്നും ബിനോയി ആവശ്യപ്പെട്ടിട്ടുണ്ട്.

Ads by Google
Thursday 27 Jun 2019 09.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW