Thursday, June 27, 2019 Last Updated 7 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 09.02 AM

പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

killed five minor daughters

ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ചൊഹാതന്‍ പ്രദേശത്താണ് സംഭവം. അഞ്ച് മക്കളെയും കൊലപ്പെടുത്തിയ ശേഷമായിരുന്നു അമ്മയും ജീവനൊടുക്കിയത്. ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

സന്തോഷ്(13), മംമ്ത(11), നൈന(9), ഹംസ(7), ഹേംലത(3) എന്നീ പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ വനു ദേവി(42) ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടികളെ വലിയൊരു ടാങ്കിലെ വെള്ളത്തിലേക്ക് തള്ളിയിട്ടി കൊലപ്പെടുത്തിയ ശേഷം വനു ദേവിയും ചാടുകയായിരുന്നു.

കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മയും ആത്മഹത്യ ചെയ്യാനുണ്ടായതിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുമെന്നും പോലീസ് അറയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW