Thursday, June 27, 2019 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 09.04 AM

രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയതു പോലീസ് ഡ്രൈവര്‍മാര്‍ ; മൂന്നാംമുറ സ്‌റ്റേഷന്റെ മുകള്‍നിലയിലെ വിശ്രമമുറിയില്‍ ; അരയ്ക്കു താഴെ ക്രൂരമര്‍ദനമേറ്റു

uploads/news/2019/06/317775/lock up.jpg

കൊച്ചി/നെടുങ്കണ്ടം: സാമ്പത്തികത്തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയവേ ദുരൂഹസാഹചര്യത്തില്‍ മരിച്ച വാഗമണ്‍ കോലാഹലമേട് കസ്തൂരിഭവനില്‍ രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയതു രണ്ടു പോലീസ് ഡ്രൈവര്‍മാരെന്നു സൂചന. നെടുങ്കണ്ടം പോലീസ് സ്‌റ്റേഷന്റെ മുകള്‍നിലയിലെ പോലീസുകാരുടെ വിശ്രമമുറിയിലായിരുന്നു മൂന്നാംമുറ.

അരയ്ക്കു താഴെ ക്രൂരമര്‍ദനമേറ്റ രാജ്കുമാറിനു നിവര്‍ന്നുനില്‍ക്കാനുള്ള ശേഷിപോലും നഷ്ടപ്പെട്ടിരുന്നു. പോലീസിനെക്കണ്ട് മതില്‍ ചാടി ഓടാന്‍ ശ്രമിക്കവേയാണു കാലിനു പരുക്കേറ്റതെന്നു മജിസ്‌ട്രേറ്റിനോടു പറയണമെന്നും നിര്‍ദേശിച്ചു. അങ്ങനെയെങ്കില്‍ കേസില്‍നിന്നു രക്ഷപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. അതിനാല്‍ കോടതിയില്‍ പ്രതി മര്‍ദനവിവരം മറച്ചുവച്ചെന്നാണു സൂചന.

പീരുമേട് സബ് ജയിലില്‍ ഹാജരാക്കിയപ്പോള്‍ തമിഴില്‍ എഴുതിനല്‍കിയതും കാലിനു പരുക്കുണ്ടെന്നു മാത്രമാണ്. കഴിഞ്ഞ 12-നു രാജ്കുമാറിനെയും കൂട്ടുപ്രതികളായ രണ്ടു സ്ത്രീകളെയും നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സി.സി. ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍, മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളില്ല.

ഈസമയം ക്യാമറ ഓഫ് ചെയ്തിരിക്കാനുള്ള സാധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. സംഭവത്തില്‍ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ നാലു പേരെക്കൂടി സസ്‌പെന്‍ഡ് ചെയ്തു. സ്‌റ്റേഷന്‍ റൈറ്റര്‍ റോയി പി. വര്‍ഗീസ്, (എ.എസ്.ഐ, അസി. റൈറ്റര്‍ (സി.പി.ഒ) ശ്യാംകുമാര്‍, സന്തോഷ് വര്‍ഗീസ് (എസ്.സി.പി. ഒ), ബിജു ലൂക്കോസ് (എസ്.സി.പി.ഒ) എന്നിവരെയാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്.

ഇതോടെ സസ്‌പെന്‍ഷനില്‍ ആയവരുടെ എണ്ണം എട്ടായി. സ്‌റ്റേഷന്‍ റൈറ്റര്‍മാരുടെ ഭാഗത്തു നിന്നു ഗുരുതര വീഴ്ചയെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കാന്‍ ഇന്ന് നെടുങ്കണ്ടത്ത് എത്തും. എസ്.ഐ: കെ.എ. സാബു, എ.എസ്.ഐ: സി.ബി. റെജിമോന്‍, ഡ്രൈവര്‍മാരായ നിയാസ്, സജിമോന്‍ ആന്റണി എന്നിവരെ കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW