Thursday, June 27, 2019 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 08.29 AM

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് അമിത് ഷാ കശ്മീരില്‍: മൂന്ന് പതിറ്റാണ്ടിന് ശേഷം പ്രതിഷേധമില്ലാതെ ആഭ്യന്തരമന്ത്രിയെ സ്വികരണം

Home Minister Amit Shah

ശ്രീനഗര്‍: തുടര്‍ച്ചയായി സംഘര്‍ഷം തുടരുന്ന കശ്മീരില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേന്ദ്ര ആഭ്യ ന്തരമന്ത്രി അമിത് ഷാ എത്തി. വരാനിരിക്കുന്ന അമര്‍നാഥ് തീര്‍ത്ഥയാത്ര അടക്കമുള്ളതിന് സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച നടത്തും.

അതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് നടത്തിയ കശ്മീര്‍ സന്ദര്‍ശനത്തിന് മറ്റൊരു പ്രത്യേകതയുണ്ട് . മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് ആദ്യമായാണ് പ്രതിഷേധങ്ങളോ, ഹര്‍ത്താലോ, ആക്രമണങ്ങളോ ഇല്ലാതെ കശ്മീര്‍ സ്വാഗതമോതുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രിയായതിന് ശേഷം ആദ്യമായാണ് അമിത് ഷാ കശ്മീര്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ മാറി മാറി വന്ന കേന്ദ്ര ആഭ്യന്തരമന്ത്രിമാരെ കശ്മീര്‍ സ്വീകരിച്ചതൊക്കെയും ഹര്‍ത്താല്‍ നടത്തിയും, സമരങ്ങള്‍ നടത്തിയുമൊക്കെയാണ്. എന്നാല്‍, അമിത് ഷായുടെ വരവറിഞ്ഞെങ്കിലും സമരം നടത്താനോ, ആക്രമണങ്ങള്‍ അഴിച്ചു വിടാനോ വിഘടനവാദികള്‍ ആഹ്വാനം ചെയ്തില്ലായെന്നത് ശ്രദ്ധേയം.

ജൂലൈ ഒന്നിന് ആരംഭിക്കുന്ന അമര്‍നാഥ് യാത്ര ഒന്നരമാസത്തോളം കാലം തുടരും. വിമാനത്താവളത്തില്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഗവര്‍ണര്‍ പാല്‍ മാലിക്ക്, അദ്ദേഹത്തിന്റെ ഉപദേശകരും ചേര്‍ന്ന് സ്വീകരിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW