Thursday, June 27, 2019 Last Updated 20 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jun 2019 02.02 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പി.ജി. ഏകജാലകം; എസ്‌.സി., എസ്‌.ടി. രണ്ടാം സ്‌പെഷല്‍ അലോട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

പി.ജി. പ്രവേശനത്തിന്‌ എസ്‌.സി., എസ്‌.ടി. വിഭാഗക്കാര്‍ക്കുള്ള രണ്ടാം സ്‌പെഷല്‍ അലോട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസടച്ച്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങളുമായി 28ന്‌ വൈകീട്ട്‌ നാലിനകം അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ പ്രവേശനം നേടണം. 28നകം ഫീസടയ്‌ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കും. കോളജുകളില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട്‌ ചെയ്യുന്നവര്‍ കണ്‍ഫര്‍മേഷന്‍ സ്ലിപ്‌ ചോദിച്ചുവാങ്ങണം. പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തണം. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും സ്‌ഥിരപ്രവേശനം നേടണം. താല്‍ക്കാലിക പ്രവേശനം അനുവദിക്കില്ല.

യു.ജി. ഏകജാലകം: എസ്‌.സി., എസ്‌.ടി. ഒന്നാം സ്‌പെഷല്‍ അലോട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

ഡിഗ്രി പ്രവേശനത്തിനുള്ള എസ്‌.സി., എസ്‌.ടി. ഒന്നാം സ്‌പെഷല്‍ അലോട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസടച്ച്‌ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസല്‍ സാക്ഷ്യപത്രങ്ങളുമായി 29ന്‌ വൈകീട്ട്‌ നാലിനകം അലോട്ട്‌മെന്റ്‌ ലഭിച്ച കോളജില്‍ പ്രവേശനം നേടണം. 29നകം ഫീസടയ്‌ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കും. കോളജുകളില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട്‌ ചെയ്യുന്നവര്‍ കണ്‍ഫര്‍മേഷന്‍ സ്ലിപ്‌ ചോദിച്ചുവാങ്ങണം. പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തണം. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും സ്‌ഥിരപ്രവേശനം നേടണം. താല്‍ക്കാലിക പ്രവേശനം അനുവദിക്കില്ല.

പരീക്ഷാതീയതി

ഒന്നും രണ്ടും മൂന്നും സെമസ്‌റ്റര്‍ എം.ടെക്‌ (2014 അഡ്‌മിഷന്‍ സപ്ലിമെന്ററി) സ്‌ട്രക്‌ചറല്‍ സ്‌റ്റെബിലിറ്റി എന്ന വിഷയത്തിന്റെ പരീക്ഷ ജൂലൈ മൂന്നിന്‌ രാവിലെ 9.30 മുതല്‍ 12.30 വരെ നടക്കും.

പ്രാക്‌ടിക്കല്‍

നാലാം സെമസ്‌റ്റര്‍ എം.എ. മ്യൂസിക്‌ വയലിന്‍, കഥകളി - സംഗീതം, മൃദംഗം സി.എസ്‌.എസ്‌. (2017 അഡ്‌മിഷന്‍ റഗുലര്‍/2014, 2015, 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി/2012, 2013 അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ജൂലൈ രണ്ടു മുതല്‍ 12 വരെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

ബി.ബി.എ. എല്‍.എല്‍.ബി. പ്രവേശനം; റാങ്ക്‌ലിസ്‌റ്റായി

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ പഞ്ചവത്സര ബി.ബി.എ. എല്‍എല്‍.ബി. പ്രവേശനത്തിനായുള്ള പ്ര?വിഷണല്‍ റാങ്ക്‌ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0481-2310165.

സംവരണ സീറ്റൊഴിവ്‌

പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ്‌ ഫിസിക്‌സില്‍ എം.എസ്‌സി. പ്രോഗ്രാമില്‍ ഒ.എച്ച്‌. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്‌. പരീക്ഷയെഴുതിയ ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ ആരും ഇന്റര്‍വ്യൂവിന്‌ ഹാജരായിരുന്നില്ല. പരീക്ഷയെഴുതിയവരില്‍ താല്‍പര്യമുള്ളവര്‍ 28ന്‌ വൈകീട്ട്‌ നാലിനകം സ്‌കൂള്‍ ഓഫീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. വിശദവിവരത്തിന്‌ ഫോണ്‍: 0481-2731043.

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ ഒരു വര്‍ഷ എല്‍എല്‍.എം. പ്രോഗ്രാമില്‍ എസ്‌.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്‌. വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി 28ന്‌ രാവിലെ 10ന്‌ സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0481-2310165.

സ്‌കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സസില്‍ എം.എസ്‌സി. സൈക്കോളജിയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്‌. അര്‍ഹരായവര്‍ അസല്‍ രേഖകളുമായി 28ന്‌ രാവിലെ 10ന്‌ വകുപ്പ്‌ മേധാവി മുമ്പാകെ എത്തണം. വിശദവിവരത്തിന്‌ ഫോണ്‍: 0481-2731034.

എം.കോം. സൂക്ഷ്‌മപരിശോധന

രണ്ടാം സെമസ്‌റ്റര്‍ എം.കോം (സി.എസ്‌.എസ്‌. - റഗുലര്‍) ജൂണ്‍ 2018 പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ ജൂലൈ രണ്ടു മുതല്‍ അഞ്ചുവരെ സില്‍വര്‍ ജൂബിലി പരീക്ഷഭവനിലെ ഇ.ജെ. ര്‍ സെക്ഷനില്‍ (റൂം നമ്പര്‍ 226) ഹാള്‍ടിക്കറ്റ്‌ /ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായി എത്തണം.

പരീക്ഷാഫലം

എറണാകുളം ഗവണ്‍മെന്റ്‌ ലോ കോളജില്‍ നടന്ന ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌ സെമസ്‌റ്റര്‍ ബി.എ. എല്‍.എല്‍.ബി. (പഞ്ചവത്സരം-സപ്ലിമെന്ററി/ മേഴ്‌സി ചാന്‍സ്‌-2011ന്‌ മുമ്പുള്ള അഡ്‌മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂലൈ ഒന്‍പതുവരെ അപേക്ഷിക്കാം.

എന്‍.എസ്‌.എസ്‌. പ്രോഗ്രാം ഓഫീസര്‍മാരുടെ
സമ്മേളനം 29ന്‌

നാഷണല്‍ സര്‍വീസ്‌ സ്‌കീം പ്രോഗ്രാം ഓഫീസര്‍മാരുടെ വര്‍ഷാരംഭ സമ്മേളനം 29ന്‌ രാവിലെ 10.30ന്‌ സര്‍വകലാശാല അസംബ്ലി ഹാളില്‍ നടക്കും. വൈസ്‌ ചാന്‍സലര്‍ പ്രഫ. സാബു തോമസ്‌ ഉദ്‌ഘാടനം ചെയ്യും. സമ്മേളനം ഉച്ചകഴിഞ്ഞ്‌ 3.30ന്‌ അവസാനിക്കും.

സഹകരണ ബാങ്ക്‌ പരിശീലനം ഇന്നുമുതല്‍

ബി.കോം (കോ-ഓപ്പറേഷന്‍), ജെ.ഡി.സി., എച്ച്‌.ഡി.സി. യോഗ്യതയുള്ളവര്‍ക്ക്‌ സഹകരണ സംഘങ്ങളിലെ ജൂനിയര്‍ക്ല ര്‍ക്ക്‌ തസ്‌തികയിലേക്ക്‌ കോ- ഓപ്പറേറ്റീവ്‌ സര്‍വീസ്‌ എക്‌സാമിനേഷന്‍ ബോര്‍ഡ്‌ നടത്തുന്ന പരീക്ഷയ്‌ക്കായി സംഘടിപ്പിക്കുന്ന തീവ്രപരിശീലന പരിപാടി ഇന്ന്‌ ആരംഭിക്കും. സര്‍വകലാശാല ക്യാമ്പസിലെ സര്‍വകലാശാല എംപ്ലോയ്‌മെന്റ്‌ ഗൈഡന്‍സ്‌ ബ്യൂറോയില്‍ രാവിലെ 10 മുതല്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നേരിട്ട്‌ ഹാജരാകണം. വിശദവിവരത്തിന്‌ ഫോണ്‍: 0481-2731025.

കേരള

ടൈംടേബിള്‍

ജൂലൈയില്‍ നടക്കുന്ന അഞ്ചും ആറും സെമസ്‌റ്റര്‍ ബി.ബി.എ(വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റിലും വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലും ലഭ്യമാണ്‌.

ബാച്ചിലര്‍ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ കാറ്ററിങ്‌ ടെക്‌നോളജി (ബി.എച്ച്‌.എം) (2014 സ്‌കീം 2011 സ്‌കീം) എട്ടാം സെമസ്‌റ്റര്‍ പരീക്ഷകള്‍ ജൂലൈ മൂന്നിന്‌ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ജൂലൈ 15, 22 തീയതികളില്‍ ആരംഭിക്കുന്ന മൂന്നാം വര്‍ഷ എം.എച്ച്‌.എ, രണ്ടാം വര്‍ഷ എം.എച്ച്‌.എ സപ്ലിമെന്ററി (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

ഓഗസ്‌റ്റില്‍ ആരംഭിക്കുന്ന മൂന്നാം സെമസ്‌റ്റര്‍ യൂണിറ്ററി (ത്രിവത്സരം) എല്‍.എല്‍.ബി പരീക്ഷകള്‍ക്ക്‌ ജൂലൈ എട്ടു മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. പരീക്ഷകള്‍ക്ക്‌ പിഴകൂടാതെ ജൂലൈ 15 വരെയും 50 രൂപ പിഴയോടെ ജൂലൈ 17 വരെയും 125 രൂപ പിഴയോടെ ജൂലൈ 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനം: പുതിയ രജിസ്‌ട്രേഷനും, ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലിനും അവസരം

ഒന്നാം വര്‍ഷ യു.ജി/ പി.ജി പ്രോഗ്രാമുകളിലേയ്‌ക്കുള്ള പ്രവേശനത്തിന്‌ 30 വരെ പുതിയ രജിസ്‌ട്രേഷന്‍ നടത്താം. നിലവില്‍ രജിസ്‌ട്രേഷനുള്ള, എന്നാല്‍ ഇതുവരെ പ്രവേശനം ലഭിക്കാത്തവര്‍ക്ക്‌ ഓണ്‍ലൈന്‍ അപേക്ഷയില്‍ മാറ്റം (തിരുത്തല്‍) വരുത്തുന്നതിന്‌ 30 വരെ അവസരം ഉണ്ടായിരിക്കും. വിശദവിവരം വെബ്‌സെറ്റില്‍.

Ads by Google
Thursday 27 Jun 2019 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW